അണ്ടര്‍19 വനിതാ ട്വന്റി20 ലോകകപ്പില്‍ വീണ്ടും കിരീടംചൂുടി ഇന്ത്യന്‍ ടീം. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കപ്പുനേടിയത്. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ വിജയം കരസ്ഥമാക്കിയത്.
കളിയുടെ സര്‍വമേഖലകളിലും ആധിപത്യം പുലര്‍ത്തിയ ഇന്ത്യന്‍ വനിതകള്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ടീം നിഷ്പ്രഭരായി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 83 റണ്‍സ് വിജയലക്ഷ്യം 11.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ 82 റണ്‍സിന് ഓള്‍ഔട്ടായി. ഇന്ത്യക്കായി തൃഷ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ആയുഷി ശുക്ല, വൈഷ്ണവി ശര്‍മ, പരുണിക സിസോദിയ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. ഓപ്പണര്‍ ഗൊംഗഡി തൃഷയുടെ ബാറ്റിങ് മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്.മലയാളി താരവും പേസ് ബൗളറുമായ വി.ജെ. ജോഷിത ടൂര്‍ണമെന്റിലുടനീളം മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ആറുവിക്കറ്റ് നേടിയ വയനാട്ടുകാരി ടൂര്‍ണമെന്റിലെ ആദ്യകളിയില്‍ വിന്‍ഡീസിനെതിരേ അഞ്ചുറണ്‍സിന് രണ്ടുവിക്കറ്റ് വീഴ്ത്തി കളിയിലെ താരമാവുകയും ചെയ്തിരുന്നു.
Discussion about this post