സംസ്ഥാനത്തെത്തുന്ന മുഴുവന്‍ അതിഥി തൊഴിലാളികളെയും രജിസ്റ്റര്‍ ചെയ്യുന്നതിന്റെ ഭാഗമായി കേരള അതിഥി ആപ്പ് വരുന്നു. നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍ വികസിപ്പിച്ചെടുത്ത ആപ്പിന്റെ ടെസ്റ്റിംഗ് പൂര്‍ത്തിയായി. ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഒക്ടോബര്‍ 25 മുതല്‍ ലഭ്യമായി തുടങ്ങും.
മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന തൊഴിലാളികളെ തിരിച്ചറിയുന്നതിനുള്ള അതിഥി പോര്‍ട്ടല്‍ വഴി ഇതിനോടകം 1,59,884 പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. അതിഥി പോര്‍ട്ടലിലെന്നപോലെ അതിഥിതൊഴിലാളികള്‍ക്കും, അവരുടെ കരാറുകാര്‍, തൊഴിലുടമകള്‍ എന്നിവര്‍ക്കും മൊബൈല്‍ ആപ്പിലൂടെ തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യാം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പ്രകാരം വ്യക്തിവിവരങ്ങള്‍, ഫോട്ടോ, ആധാര്‍ കാര്‍ഡ് എന്നിവ നല്‍കി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. അതിഥിപോര്‍ട്ടല്‍ വഴി ലഭിക്കുന്ന പ്രസ്തുത വിവരങ്ങള്‍ ബന്ധപ്പെട്ട അസി ലേബര്‍ ഓഫീസര്‍ പരിശോധിച്ച് ഉറപ്പുവരുത്തും. പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് വെര്‍ച്വല്‍ ഐ.ഡി. കാര്‍ഡുകള്‍ തൊഴിലാളികള്‍ക്ക് ആപ്പില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാം. ഇന്‍ഷുറന്‍സ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അടിസ്ഥാനമായി ഈ കാര്‍ഡാവും ഉപയോഗിക്കാം.












Discussion about this post