അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനെ വിജിലൻസ് ചോദ്യംചെയ്തു. അനധികൃത സ്വത്തില്ലെന്നും ആരോപണങ്ങൾക്ക് പിന്നിൽ മതമൗലികവാദികളാണെന്നും അജിത് കുമാർ മൊഴിനൽകി. ആരോപണങ്ങൾ വ്യാജമാണ്. വസ്തുതകൾ ഇല്ലാത്തതാണ്. പ്രത്യേക ലക്ഷ്യത്തോടെയാണ് തനിക്കെതിരെയുള്ള ആരോപണങ്ങളെന്നും അജിത് കുമാറിൻ്റെ മൊഴിയിൽ പറയുന്നു.
പ്രാഥമിക അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും ശേഷമാണ് എ.ഡി.ജി.പിയുടെ മൊഴിയെടുത്തത്. അന്വേഷണം നടത്തുന്ന പ്രത്യേക യൂണിറ്റിൽ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. പി.വി. അൻവർ എം.എൽ.എയാണ് അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചത്.
കവടിയാറിലെ വീട് നിർമാണവുമായി ബന്ധപ്പെട്ട രേഖകളടക്കം വിജിലൻസിന് കൈമാറി. ആറുമാസമാണ് വിജിലൻസ് അന്വേഷണത്തിന് നൽകിയ കാലാവധി. അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തിൽ അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറിയേക്കും.
Discussion about this post