സര്‍ക്കാരിനെ കബളിപ്പിച്ച് അനര്‍ഹമായി സാമൂഹ്യ സുരക്ഷാ പെന്ഷന് കൈപ്പറ്റുന്നവരെ കണ്ടെത്താന്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ അവരില്‍നിന്ന് 18 ശതമാനം പിഴയോടെ തുക തിരിച്ചുപിടിക്കാനും ധനവകുപ്പിന്റെ തീരുമാനം. അനര്‍ഹര്‍ക്ക് പെന്ഷന് കിട്ടാന്‍ സഹായിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്കനടപടി സ്വീകരിക്കുമെന്നും ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സര്‍ക്കുലറില്‍ പറയുന്നു.
ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാരായ 1458 പേര് സാമൂഹ്യസുരക്ഷാ പെന്ഷന് വാങ്ങുന്നതായി ധനവകുപ്പ് കണ്ടെത്തിയിരുന്നു. കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റിയിലെ ഒരു വാര്‍ഡില്‍മാത്രം നല്ല സാമ്പത്തികനിലയുള്ള 28 പേര് ക്ഷേമപെന്ഷന് വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വകുപ്പുകളോട് അച്ചടക്കനടപടിയെടുക്കാനും വാങ്ങിയ പെന്ഷന് തിരിച്ചുപിടിക്കാനും നിര്‍ദേശിച്ചിരുന്നു. പെന്ഷന് ലഭിക്കാന്‍ സഹായിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും വ്യക്തമാക്കി. കോട്ടയ്ക്കല്‍ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു.
Discussion about this post