ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. ഏറെ തര്‍ക്കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ശേഷമാണ് തീരുമാനം. നാളെ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. അജിത് പവാറും ഏകനാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രിമാരാകും എന്നാണ് ബി.ജെ.പി കോര്‍ കമ്മിറ്റി തീരുമാനം. മുംബൈയിലെ ആസാദ് മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
മന്ത്രിസഭ രൂപീകരണ തീരുമാനത്തിനായി നിര്‍മല സീതാരാമന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുംബൈയില്‍ എത്തിയിരുന്നു. ഇതോടെ മുഖ്യന്ത്രി പദം ബി.ജെ.പി വിട്ടുകൊടുക്കില്ല എന്നത് വ്യക്തമാകുകയും ചെയ്തു. പിന്നീട് ഫഡ്‌നാവിസിന്റെ പേര് തീരുമാനമായി വരികയും ചെയ്തു.
ഫഡ്‌നാവിസ് മന്ത്രിസഭയിലെ എട്ട് സുപ്രധാന വകുപ്പുകള്‍ ഷിന്‍ഡെ വിഭാ?ഗത്തിന് നല്‍കുവാനും ധാരണയായിട്ടുണ്ട്.ദേവേന്ദ്ര ഫഡ്‌നാവിസ് രണ്ടാം തവണയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നത്.
Discussion about this post