തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്ട്‌മെന്റില്‍ കയറി ബലാത്സംഗം ചെയ്തതായി പരാതി. സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തതെന്നാണ് കഴക്കൂട്ടം പൊലീസിന് പരാതി ലഭിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ കഴക്കൂട്ടം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കൂപ്പര്‍ ദീപു എന്ന ദീപുവാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം കൂപ്പര്‍ ദീപു കേരളം വിട്ടതായാണ് വിവരം. പെണ്‍കുട്ടിയെ പീഡിപ്പികുന്ന ദൃശ്യം ദീപുവിന്റെ കൈവശം ഉണ്ടെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. രണ്ട് ദിവസം മുമ്പ് കുളത്തൂരിലെ ഒരു അപ്പാര്‍ട്‌മെന്റില്‍ വച്ചായിരുന്നു സംഭവം നടന്നത്. പ്രതിയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Discussion about this post