മഹാദുരന്തം വിതച്ച് അമേരിക്കയിൽ കാട്ടു തീ. പടരുന്നു. 14.40 ലക്ഷംപേരെ മാറ്റിപാർപ്പിക്കേണ്ടിവന്നു. മരണ സംഖ്യ 11 ആയി. നാശനഷ്ടം 11.636 കോടി രൂപയായി ഉയർന്നു. ഹൊളിവുഡ് താരങ്ങളുടേതടക്കം പതിനായിരത്തിലേറെ വീടുകൾ ചാരമായി. പതിനായിരക്കണക്കിന് വീടുകൾ വാ സയോഗ്യമല്ലാതായി. ഇപ്പോഴും കിഴക്കൻ ഭാഗങ്ങളിലേക്ക് തീ പടരുകയാണ്.
ന്യൂയോർക്കിലും രണ്ടിടത്ത് തീപിടിച്ചു. ലൊസ് ആഞ്ചലസിൽ വെള്ളിയാഴ്ച തുടങ്ങിയ തീപിടിത്തം ആറ് മേഖലകളിൽ തുടരുകയാണ്. ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം വന്നതോടെ ആശങ്ക ഉയർന്നു. തീ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാമെന്നതിനാൽ കനത്ത ജാഗ്രതയ്ക്കായി റെഡ്ഫ്ലാഗ് മു ന്നറിയിപ്പ് പുറപ്പെടുവിച്ചു. ചാരവും പുകയും മൂടിയതിനാൽ ലൊസ്ആഞ്ചലസിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തീ ഇതുവരെ നിയന്ത്രവിധേയമാക്കാൻ കഴിയാത്തതിൽ ജനരോഷവും ശക്തമാണ്. സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കാലിഫോർണിയ ഗവർണർ രംഗത്തെത്തി. കനത്ത ചൂടിനെ തുടർന്ന് ന്യൂയോർക്കിലെ രണ്ടിടങ്ങളിൽ തീപിടിത്തമുണ്ടായത് ഭീതി വർധിപ്പിച്ചു. 1.3 കോടി ജനസംഖ്യയുള്ള ലൊസ് ആഞ്ചലസിൽനിന്നും ആളുകൾ പലായനം തുടരുകയാണ്.
Discussion about this post