ഏഷ്യയിലെ ഏറ്റവും വലിയ ദൂരദർശിനി ലഡാക്കിലെ ഹാൻലെയിൽ. 4300 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇത് ലോ കത്തിലെ ഇത്തരത്തിലുള്ള ഏറ്റവും ഉയരം കൂടിയ ദൂരദർശിനി കൂ ടിയാണ്. ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെയും (ഇ.സി.ഐ.എൽ.) മറ്റ് ഇന്ത്യൻ വ്യവസായ പങ്കാളികളുടെയും പിന്തുണയോടെ മുംബൈ ആസ്ഥാനമായ ഭാഭ അറ്റോമിക് റിസർച്ച് സെൻ്റർ (ബി.എ.ആർ.സി.) തദ്ദേശീയമായി നിർമിച്ചതാണ് ഈ ദൂരദർശിനി.
ഉയർന്ന ഊർജമുള്ള ഗാമാ കിര ണങ്ങളെക്കുറിച്ച് പഠിക്കാൻ കഴിയുന്നതോടൊപ്പം പ്രപഞ്ചത്തിലെ ഏറ്റവും ഊർജ്വസ്വലമായ സംഭ വങ്ങളെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ വഴിയൊരുക്കുന്നതാണ് ഈ കൂറ്റൻ ദൂരദർശിനി. റഷ്യൻ ശാസ്ത്രജ്ഞൻ ചെറെൻ കോവിൻ്റെ സ്മരണയ്ക്കാണ് ഈ നിരീക്ഷണകേന്ദ്രം സമർപ്പിച്ചിട്ടുള്ളത്.
Discussion about this post