കൊച്ചി വെണ്ണലയില്‍ മകന്‍ അമ്മയെ വീട്ടുമുറ്റത്ത് കുഴിച്ചുമൂടാന്‍ ശ്രമിച്ച മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെണ്ണല സ്വദേശി അല്ലി (78) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. അമ്മ മരിച്ചതിന് ശേഷമാണ് കുഴിച്ചിട്ടതെന്നാണ് പ്രദീപ് പൊലീസിന് മൊഴി നല്‍കിയത്. പ്രദീപ് സ്ഥിരം മദ്യപനെന്ന് പാലാരിവട്ടം പൊലീസ് പറഞ്ഞു.
പ്രദീപിന് ഒരു ടയര്‍ കടയാണുള്ളത്. എല്ലാ ദിവസവും കട തുറക്കാറില്ലെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കട അടഞ്ഞു കിടക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു. സ്ഥിരം മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്ന ഇയാളില്‍ നിന്നും പിരിഞ്ഞ് ഭാര്യ സ്വന്തം വീട്ടിലാണ് കഴിയുന്നത്. അക്രമാസക്തനാകാറുള്ളതിനാല്‍ നാട്ടുകാര്‍ ആരും പ്രശ്‌നത്തില്‍ ഇടപ്പെടാറില്ലെന്നും ബഹളം കൂടുമ്പോള്‍ പൊലീസില്‍ വിവരം അറിയിക്കുകയാണ് പതിവെന്നും നാട്ടുകാര്‍ പറയുന്നു. പാലാരിവട്ടം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.
Discussion about this post