അരളിച്ചെടിയുടെ കൃഷി, വ്യാപാരം എന്നിവ നിരോധിച്ച് അബുദാബി. അരളിച്ചെടി നിരോധിച്ചതായി അബുദാബി അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അധികൃ രാണ് അറിയിച്ചത്.അരളിപ്പൂ വിഷബാധയ്ക്ക് കാര ണമാകുന്നതിനാലാണ് നടപടി. നി ലവില്‍ ഈ ചെടികള്‍ വളര്‍ത്തുന്നവര്‍ അവ നശിപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അരളിച്ചെടിയുടെ പൂവ് കഴിച്ച് അടുത്തിടെ കേരളത്തില്‍ ചില മരണങ്ങള് സംഭവച്ചിരുന്നു. ചെടിയുടെ ഇല, പൂവ്, വിത്ത് തുടങ്ങി എല്ലാഭാഗങ്ങളിലും വിഷാംശമുണ്ട്. ഇവ ചെറിയ അളവില്‍പ്പോലും ശരീരത്തിലെത്തുന്നത് അപകടകരമാണ്. ശരീരത്തി ലെത്തിയാല്‍ ഛര്‍ദി, വയറിളക്കം, അസാധാരണമായ ഹൃദയമിടിപ്പ് എന്നിവയുണ്ടാകും. ചില സാഹചര്യങ്ങളില്‍ മരണംവരെ സംഭവിച്ചേക്കാം. പാര്‍ക്കുകള്‍, സംരക്ഷിത മേഖലകള്‍, സ്കൂളുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഈ ചെടി നട്ടുപിടിപ്പിക്കാനോ പരിപാലിക്കാ നോ പാടില്ലെന്ന് യു.എ.ഇ. കാലാവ സ്ഥാവ്യതിയാന, പരിസ്ഥിതി മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശമുണ്ട്.
അപ്പോസയനേസിയെ (Apocynaceae) കുടുംബത്തിൽപ്പെട്ട സസ്യമാണ് അരളി. പിങ്ക്, ചുവപ്പ്, വെള്ള നിറങ്ങളിലും, ഇവ ഇടകലർന്ന നിറത്തിലും കാണാറുണ്ട്. നിരിയം ഒലിയാൻഡർ(Nerium oleander) എന്നാണ് ശാസ്തീയനാമം. മെഡിറ്ററേനിയൻ പ്രദേശമാണ് ഉത്ഭവസ്ഥലം. കേരളം ഉൾപ്പെടെ ഉഷ്ണ, മദ്ധ്യോഷ്ണ മേഖലകളിൽ വ്യാപകമായി കണ്ടുവരുന്നു.
മറ്റ് വിഷാംശങ്ങളും അരളിച്ചെടിയിൽ ഉണ്ടെങ്കിലും ഒലിയാൻഡ്രിൻ, ഒലിയാൻഡ്രിനിൻ എന്നീ ഘടകങ്ങളാണ് കൂടുതൽ മാരകം. ശരീരത്തിൽ ഇതിന്റെ നീര് പ്രവേശിക്കുന്നതിന്റെ അളവിന് അനുസരിച്ചാണ് അപകട സാദ്ധ്യത. ഇല, തണ്ട്, വേര്, കായ് എന്നിവ ഉൾപ്പെടെ ചെടിയുടെ എല്ലാ ഭാഗത്തും വിഷാംശമുണ്ടെങ്കിലും ഇലയിലും തണ്ടിലുമാണ് കൂടുതൽ. പൂക്കളിൽ താരതമ്യേന കുറവാണ്. ഹൃദയത്തെയും നാഡികളെയും നേരിട്ടു ബാധിക്കുന്ന മാരകവിഷമാണ് ഇത്. രക്തം പമ്പ് ചെയ്യുന്നതിന്റെ ക്രമം തെറ്റി ഹൃദയം സ്തംഭിക്കുകയാണ് ചെയ്യുക. നിർജലീകരണം, വയറിളക്കം, ഛർദ്ദി എന്നിവയും ഉണ്ടാകാം.
Discussion about this post