ശബരിമല മേൽശാന്തി ആയി എസ്. അരുൺ കുമാർ നമ്പൂതിരിയെ തിരഞ്ഞെടുത്തു. അടുത്ത ഒരു വർഷം ശബരിമലയിലെ മേൽശാന്തിയായി സേവനമനുഷ്ഠിക്കുന്നത് അരുൺ കുമാർ നമ്പൂതിരി ആയിരിക്കും.
പന്തളംകൊട്ടാരത്തിലെ ഇളമുറക്കാരൻ ഋഷികേശ് വർഷമാണ് ശബരിമല മേൽശാന്തിയെ തിരഞ്ഞെടുത്തത്. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് അരുൺ കുമാർ നമ്പൂതിരി. മേൽശാന്തി നറുക്കെടുപ്പ് പ്രക്രിയ പ്രകാരം പതിനാറാമതായാണ് അരുൺ കുമാർ നമ്പൂതിരിയെ തിരഞ്ഞെടുത്തത്.
മാളികപ്പുറം മേൽശാന്തി ആയി വാസുദേവൻ നമ്പൂതിരിയേയും തിരഞ്ഞെടുത്തു. കോഴിക്കോട് സ്വദേശിയാണ് വാസുദേവൻ നമ്പൂതിരി. പതിമൂന്നാമതായാണ് വാസുദേവൻ നമ്പൂതിരിയെ തിരഞ്ഞെടുത്തത്.
ശബരിമലയിലേക്ക് 24 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണ് അപേക്ഷ നൽകിയത്. ഹൈക്കോടതി നിരീക്ഷകന്റെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ് പൂർത്തിയായത്.
Discussion about this post