പത്തനംതിട്ടയിൽ കായികതാരമായ പെൺകുട്ടിയെ 60 ലധികം പേർ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസിൽ അഞ്ചുപേർ അറസ്റ്റിൽ. ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകും. 13 വയസ്സ് മുതൽ ചൂഷണത്തിന് ഇരയായി എന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തിയ കേസിൽ ഇന്നലെ അഞ്ച് പേരുടെ അറസ്റ്റ് ആണ് ഇലവുംതിട്ട പൊലീസ് രേഖപ്പെടുത്തിയത്. പത്തനംതിട്ട, കോന്നി തുടങ്ങി ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലും എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പിടിയിലായ അഞ്ചുപേരെ റിമാൻഡ് ചെയ്തു. പ്രക്കാനം സ്വദേശിയായ പെൺകുട്ടിയുടെ വെളിപ്പെടുത്തലിലാണ് കേസെടുത്തത്. അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായി പൊലീസ് ജല്ലാ സുപ്രണ്ട് അറിയിച്ചു.
ഐ.ടി.ഐ. വിദ്യാർഥിനിയായിരിക്കെ കായികതാരങ്ങളും പരിശീലകരും സമീപവാസികളും അടങ്ങുന്ന നിരവധിപേർ പീഡനത്തിന് ഇരയാക്കിയെന്നാണ് വെളിപ്പെടുത്തൽ. പതിനെട്ടുകാരി 13-ാം വയസു മുതൽ പീഡനം നേരിട്ടതായാണ് മൊഴി നൽകിയിട്ടുള്ളത്. മറ്റുള്ളവരുടെ പേരുവിവരങ്ങളും കുട്ടിയിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. എല്ലാവർക്കുമെതിരെ പോക്സോ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. പട്ടിക ജാതി പട്ടികവർഗ പീഡന നിരോധന വകുപ്പും ചുമത്തും. 2019മുതലാണ് പീഡനം തുട ങ്ങിയത്. വിവാഹ വാഗ്ദാനം നൽകിയാണ് പെൺകുട്ടിയെ കാമുകൻ ആദ്യം പീഡിപ്പിയ്ക്കുന്നത്. പെൺകുട്ടിയുടെ വീടിന് സമീപത്തെ തോട്ടത്തിലും പിന്നീട് വാഹനത്തിലും കൊണ്ടു പോയി പീഡിപ്പിച്ചു. ഇതിനിടെ പെൺകുട്ടിയുടെ നഗ്നചിത്രവും വീഡിയോയും എടുത്ത് പ്രതി സുഹൃത്തുക്കളെ കാണിച്ചു. പിന്നീട് സുഹൃത്തുക്കൾക്കും പെൺകുട്ടിയെ പങ്കുവച്ചതായാണ് പ്രാഥമിക വിവരം. മഹിളാ സമഖ്യ പദ്ധതി പ്രവർത്തകരോടാണ് പ്രശ്‌നങ്ങൾ സംബന്ധിച്ച് കുട്ടി ആദ്യമറിയി ച്ചത്. ഗൗരവം മനസിലാക്കിയ പ്രവർത്തകർ ശിശുക്ഷേമ സമിതിയെ അറിയിച്ചു. സമിതി ഏർപ്പെടുത്തിയ മനശാസ്ത്ര വിദഗ്ധനു മുന്നിലാണ് പെൺകുട്ടി വിശദാംശങ്ങൾ വെളിപ്പെടുത്തിയത്.
ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘം രൂപീകരിച്ച് കേസ് അന്വേഷിച്ചത്. ശാസ്ത്രീയമായ തെളിവുകൾ കിട്ടുന്ന മുറയ്ക്ക് മറ്റുള്ളവരുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
Discussion about this post