അലിഗഡ് മുസ്‌ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി റദ്ദാക്കിയ 1967ലെ സുപ്രിംകോടതി വിധി സുപ്രിംകോടതിയുടെ തന്നെ ഏഴംഗ ഭരണഘടനാ ബെഞ്ച് അസാധുവാക്കി. ന്യൂനപക്ഷ സ്ഥാപനമാണോ എന്നത് അതിന്റെ സ്ഥാപകർ ആരെന്നതിനെ അടിസ്ഥാനമാക്കിയാണെന്നും സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിയമ പ്രകാരം സ്ഥാപിച്ചുവെന്നതു കൊണ്ട് ഒരു സ്ഥാപനത്തിന്റെ ന്യൂനപക്ഷ പദവി നഷ്ടമാകുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഡി. വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ചീഫ് ജസ്റ്റിസ് എഴുതിയ വിധിയോട് ബെഞ്ചിലെ അംഗങ്ങളായ സഞ്ജീവ് ഖന്ന, ജെ.ബി.പാർഡിവാല, മനോജ് മിശ്ര എന്നിവർ യോജിച്ചപ്പോൾ ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സൂര്യകാന്ത്, സതീഷ് ചന്ദ്ര ശർമ എന്നിവർ വിയോജിച്ച് വിധിയെഴുതി.
സർക്കാർ ഉത്തരവിൽ സ്ഥാ പിതമായതിനാൽ അലിഗഡ് സർവകലാശാലയ്ക്ക് ന്യൂനപക്ഷ പദവി അവകാശപ്പെടാൻ കഴിയില്ലെന്നായിരുന്നു എസ്.അസീസ് ബാഷ കേസിൽ 1967ലെ അഞ്ചംഗ സുപ്രിംകോടതി ബെഞ്ചിൻ്റെ വിധി. ഈ വിധിയിൽ 1981ൽ സുപ്രിംകോടതിയുടെ രണ്ടംഗ ബെഞ്ച് സംശയം പ്രകടിപ്പിച്ചു. 2006ൽ അലഹബാദ് ഹൈക്കോടതി അലിഗഡ് സർ വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്നും 50 ശതമാനം മുസ്‌ലിം സംവരണം പാടില്ലെന്നും വിധിച്ചു. തുടർന്നാണ് വിഷയം ഏഴംഗ ബെഞ്ചിലേക്കു വരുന്നത്. അലിഗഡ് സർവകാശാല ന്യൂനപക്ഷ സ്ഥാപനമാണോ അല്ലയോ എന്ന വിഷയത്തിൽ സുപ്രിംകോടതി നേരിട്ട് ഉത്തരം നൽകിയിട്ടില്ല. സർക്കാർ ഉത്തരവിൽ സ്ഥാപിതമായ സർവ കലാശാലകൾക്ക് ന്യൂനപക്ഷ പദവി അവകാശപ്പെടാൻ കഴി യുമോയെന്നതടക്കമുള്ള നിയമ പ്രശ്നം മാത്രമാണ് പരിഗണിച്ചിരിക്കുന്നത്
Discussion about this post