കുന്നത്തുനാട് പഞ്ചായത്തില്‍ സ്വന്തം പ്രസിഡന്റിനെ പുറത്താക്കാന്‍ ട്വന്റി 20 അവിശ്വാസം കൊണ്ടുവന്നു. പ്രസിഡന്റ് എം.വി.നിതാമോളെയാണ് ട്വന്റി 20 പാര്‍ട്ടി അവിശ്വാസത്തിലൂടെ പുറത്താക്കിയത്. രാജിവയ്ക്കണമെന്നാവശ്യപ്പെട്ടെങ്കിലും രാജിവയ്ക്കാത്ത സാഹച ര്യത്തിലാണ് അവിശ്വാസത്തിലൂടെയുള്ള പുറത്താക്കല്‍.
പഞ്ചായ ത്ത് പ്രസിഡന്റ്, ക്രിമിനല്‍ സംഘങ്ങളുമായി ചേര്‍ന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി, ഔദ്യോഗിക ചുമതലകളില്‍ വീഴ്ച വരുത്തി, നിയമപരമായി അയോഗ്യനായ സി.പി.എമ്മിലെ നിസാര്‍ ഇബ്രാഹിമിന്റെ അയോഗ്യത ക്രമ വത്കരിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിയുമായി ചേര്‍ന്ന് വ്യാജരേഖ ചമച്ചു തുടങ്ങിയ ആരോപണളാണ് സ്വന്തം പ്രസിഡന്റിനെതിരേ ട്വന്റി 20 ഉന്നയിച്ചത്. പ്രസിഡന്റ് നിതാമോള്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ചു. പാര്‍ട്ടിയുടെ തെറ്റായ നിര്‍ദേശങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്തതാണ് തന്നോടുള്ള എതിര്‍പ്പിനു കാരണമെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ വോട്ടെടുപ്പില്‍ ട്വന്റി 20 പാര്‍ട്ടിയിലെ 10 അംഗങ്ങളും പ്രസിഡന്റിന് എതിരായി വോട്ട് രേഖപ്പെടുത്തി. മറ്റംഗങ്ങള്‍ വോട്ട് രേഖപ്പെടുത്താതെ വിട്ടുനിന്നു.
Discussion about this post