അശ്ലീല ഉള്ളടക്കത്തിന്റെ പേരിൽ 2024ൽ 18 ഒ.ടി.ടി. പ്ലാറ്റ് ഫോമുകളെ നിരോധിച്ചതായി കേന്ദ്രസർക്കാർ. വാർത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി എൽ.മുരുഗനാണ് ലോക്സഭയിൽ ചോദ്യോത്തര വേളയിൽ വിവരം അറിയിച്ചത്.
ഈ വർഷം മാർച്ചിലാണ് അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചതിന് 18 ഒടിടി പ്ലാറ്റ് ഫോമുകളെയും 9 വെബൈറ്റുകളെയും പത്തോളം ആപ്ലിക്കേഷനുകളെയും കേന്ദ്രം നിരോധിച്ചത്. ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ്, 2000ത്തിലെ വ്യവസ്ഥകൾ പ്രകാരം വാർത്താ വിതരണ മന്ത്രാലയമാണ് (ഐ ആൻഡ് ബി) നടപടി സ്വീകരിച്ചത്.
Discussion about this post