വയനാട് ഡി.സി.സി ട്രഷററായിരുന്ന എൻ.എം വിജയന്റെയും മകന്റെയും ആത്മഹത്യയിൽ ഐ.സി.ബാലകൃഷ്ണൻ എം.എൽ. എയെയും ഡി.സി.സി. പ്രസിഡന്റ് എൻ.ഡി.അപ്പച്ചനെയും പ്രതിസ്ഥാനത്തിക്കുന്ന കത്ത് പുറത്ത്. തന്നെ കരുവാക്കി ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയും വയനാട് ഡി.സി.സി. പ്രസിഡന്റും കോഴ വാങ്ങിയെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന് എൻ.എം.വിജയൻ അയച്ച കത്തിൽ പറയുന്നു.
മുൻ ഡി.സി.സി ട്രഷറർ കെ.കെ.ഗോപിനാഥൻ, അന്തരിച്ച മുൻ ഡി.സി.സി പ്രസിഡന്റ് പി.വി.ബാലചന്ദ്രൻ എന്നിവരുടെ പേരുകളും കത്തിലുണ്ട്. മകൻ വിജേഷാണ് ഇന്നലെ കത്തുകൾ പുറത്തുവിട്ടത്.
തനിക്കിനി പിടിച്ചുനിൽക്കാൻ സാധിക്കില്ല. കുടും ബത്തിനെങ്കിലും ജീവിക്കണമെങ്കിൽ താൻ മരിക്കേണ്ടിവരുമെന്ന് മരണത്തിന് മുമ്പായി കെ.സുധാകരന് അയച്ച കത്തിൽ പറയുന്നു.
ബാങ്കിൽ ജോലി നൽകാമെന്ന വാഗ്ദാനത്തിൽ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയുടെ നിർദേശപ്രകാരം ഏഴ് ലക്ഷം രൂപ വാങ്ങി. പിന്നീട് ജോലി നൽകാൻ പറ്റാതായതോടെ രണ്ടുലക്ഷം രൂപ തിരികെ നൽകി. ബാക്കി അഞ്ചു ലക്ഷം തന്റെ ബാധ്യതയായി. എൻ.ഡി.അപ്പച്ചൻ വാങ്ങിയ 10 ലക്ഷത്തിന് താൻ പണയാധാരം നൽകേണ്ടിയും വന്നു. അത് കോടതിയിൽ കേസായി. സർവീസ് സഹകരണ ബാങ്ക് ഭരണം പിടിച്ചെടുക്കാൻ നിയമന വാഗ്ദാനം നൽകി 32 ലക്ഷം രൂപ പലരിൽ നിന്നായി വാങ്ങി. നിയമനങ്ങൾ റദ്ദാക്കിയതോടെ പണം തിരിച്ചുനൽകാൻ ലോണെടുത്തുവെന്നും കത്തിൽ പറയുന്നു.
എൻ.എം.വിജയന്റെ മരണമൊഴിയിലെ ആവശ്യാർഥമാണ് നേരത്തെ കത്തുകൾ പുറത്തുവിടാതിരുന്നതെന്ന് മകൻ വിജേഷും മരുമകൾ പത്മജയും പറഞ്ഞു. സഞ്ചയനത്തിന് ശേഷം കെ.പി.സി.സി പ്ര സിഡന്റ്, പ്രതിപക്ഷ നേതാവ്, പ്രിയങ്കാഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്ക് കത്ത് കൈമാറണമെന്നും നേതൃത്വത്തിന് കത്ത് കൈമാറിയതിനുശേഷം അനുകൂല നടപടി യുണ്ടായില്ലെങ്കിൽ മാത്രമേ പൊലീസിനും മാധ്യമങ്ങൾക്കും നൽകാവൂവെന്നും മര ണമൊഴിയിൽ പറഞ്ഞതായും കുടുംബം പറഞ്ഞു.
Discussion about this post