വയനാട്ടിലെ മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറിലിരുന്ന് റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കണിയാമ്പറ്റ പടിക്കുംവയൽ പച്ചിലക്കാട് കക്കാറയ്ക്കൽ അഭിരാം കെ സുജിത് (23), പച്ചിലക്കാട് പുത്തൻപീടികയിൽ മു ഹമ്മദ് അർഷിദ് (25) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റുചെയ്തത്. ചൊവ്വ രാവിലെ കൽപ്പറ്റ ഭാഗത്തുനിന്നാണ് ഇവരെപിടികൂടിയത്. എസ്.സി- എസ്.ടി വിഭാഗങ്ങ ൾക്ക് നേരേയുള്ള അതിക്രമം വിചാരണ ചെയ്യുന്ന പ്രത്യേക കോടതി ഇവരെ റിമാൻഡ് ചെയ്തു.
മാനന്ത വാടിയിലെ സംഭവത്തിൽ ഉൾപ്പെട്ട പനമരം താഴെപുനത്തിൽ നബീൽ കമർ, കുന്നുമ്മൽ കെ.വിഷ്ണു എന്നിവർക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കി.
മാനന്തവാടി പയ്യമ്പള്ളി കൂടൽക്കടവ് ചെമ്മാട് കോളനിയിലെ മാതനാണ് അക്രമത്തിനിര യായത്. സഞ്ചാരികൾ തമ്മിലുള്ള സംഘർഷം അന്വേഷിക്കാനെത്തിയ പ്രദേശവാസിയായ മാതന്റെ കൈയിൽ ബലമായി പിടിച്ച് കാർ വേഗത്തിൽ ഓടിക്കുക യായിരുന്നു. നാട്ടുകാർ പിന്തുടർ ന്നതോടെ മാതനെവിട്ട് സംഘം കടന്നു കളഞ്ഞു.
Discussion about this post