ജനനത്തീയതി തെളിയിക്കാനുള്ള ആധികാരിക രേഖയായി ആധാർ കാർഡ് ഉപയോഗിക്കാനാകില്ലെന്ന് സുപ്രീം കോടതി. ആധാറിന് പകരം സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് ജനനത്തീയതി തെളിയിക്കാനായി ഉപയോഗിക്കാം എന്നാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ സഞ്ജയ് കരോളും ഉജ്ജൽ ഭുയാനുമടങ്ങിയ ബെഞ്ചിൻ്റേതാണ് വിധി.
വാഹനാപകടവുമായി ബന്ധപ്പെട്ട കേസുകളിൽ ആധാറിലെ ജനനത്തീയതി അടിസ്ഥാനമാക്കി നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതികളുടെ വിധിയെ തള്ളിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
മരിച്ചയാളുടെ പ്രായം നിർണയിക്കാൻ ആധാർ കാർഡിൽ പരാമർശിച്ചിരിക്കുന്ന ജനനത്തീയതിക്ക് പകരം, നിയമപരമായ അംഗീകാരമുള്ള സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്ന ജനനത്തീയതിയിൽ നിന്ന് മരിച്ചയാളുടെ പ്രായം കൂടുതൽ ആധികാരികമായി നിർണയിക്കാമെന്ന് കോടതി നിരീക്ഷിച്ചു.
Discussion about this post