കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന് മാറ്റം ബിഹാർ ഗവർണറായി ആരിഫ് മുഹമ്മദ് ഖാൻ പോകുമ്പോൾ നിലവിലെ ബിഹാർ ഗവർണർ രാജേന്ദ്ര ആർലേകർ കേരള ഗവർണറാകും.
സെപ്തംബർ അഞ്ചിനാണ് ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ സ്ഥാനത്ത് അഞ്ച് വർഷം പൂർത്തിയാക്കിയത്. സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നതകൾ രൂക്ഷമായി തുടരുന്നതിനിടയിലാണ് ഗവർണർ സ്ഥാനത്തുനിന്നുള്ള ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കെയാണ് ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേക്കു മാറ്റിയിരിക്കുന്നത്. ഇതൊരു രാഷ്ട്രീയമായ നീക്കം കൂടിയായി കണക്കാക്കപ്പെടുന്നു.
കറകളഞ്ഞ ആർ.എസ്.എസ്. പ്രവർത്തകനായ രാജേന്ദ്ര ആർലേകർ ഗോവയിൽ നിന്നുള്ള നേതാവാണ്. ഗോവ നിയമസഭ സ്‌പീക്കറായും മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് ആർലേകർ ബിഹാറിൽ ഗവർണറായി ചുമതലയേറ്റത്. ഹിമാചൽ പ്രദേശിന്റെ ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്.
Discussion about this post