ബിഹാർ ഗവർണറായി നിയമിക്കപ്പെട്ട ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളത്തിൽ നിന്ന് മടങ്ങും. ഇടത് സർക്കാരുമായി നിരന്തരം പ്രശ്നത്തിലായിരുന്ന ഗവർണർ മടങ്ങുമ്പോൾ ഔദ്യോഗിക യാത്രയയപ്പ് വേണ്ടെന്ന നിലപാട് കഴിഞ്ഞ ദിവസം തന്നെ സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നു.
ഇന്നലെ വൈകിട്ട് രാജ്ഭവൻ ജീവനക്കാർ ഗവർണർക്ക് യാത്രയയപ്പ് നൽകാൻ തീരുമാ നിച്ചിരുന്നെങ്കിലും അതും ഒഴിവാക്കി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണം കണക്കിലെടുത്തായിരുന്നു ഇത്.
ഇന്ന് ഉച്ചയ്ക്ക് 12 നാണ് ആരിഫ് മുഹമ്മദ് ഖാൻ മടങ്ങുന്നത്. തിരുവനന്തപുരത്ത് നിന്ന് വിമാനമാർഗം കൊച്ചിയിലേക്കും അവിടെ നിന്ന് ഡൽഹിയിലേക്കും അദ്ദേഹം പോകും. ജനുവരി രണ്ടിന് ആരിഫ് മുഹമ്മദ് ഖാൻ ബി ഹാർ ഗവർണറായി ചുമതല യേൽക്കും.
പുതിയതായി നിയമിതനായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ പുതുവത്സര ദിനത്തിൽ കേരളത്തിലെത്തും. ജനുവരി രണ്ടിനാണ് അദ്ദേഹം ചുമതലയേൽക്കുക
Discussion about this post