കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞ് വീണ് സ്ത്രീ മരിക്കാനിടയായ സംഭവം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു രക്ഷാപ്രവര്‍ത്തനം അവിടെ നടന്നില്ല എന്നതാണ് ഏറ്റവും സങ്കടകരമായ സംഭവമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ വകുപ്പ് മന്ത്രിയും സഹകരണ വകുപ്പ് മന്ത്രിയും സ്ഥലത്തെത്തി ആ കെട്ടിടം അടഞ്ഞു കിടക്കുന്ന കെട്ടിടമാണെന്നും അതിനകത്ത് ആരുമില്ലെന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചതിനാലാണ് രക്ഷാപ്രവര്‍ത്തനം നടക്കാതിരുന്നതെന്ന് അദ്ദേഹം ആരോപിച്ചു.ഉദ്യോഗസ്ഥന്മാര്‍ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങുകയാണോ ഒരു മന്ത്രി ചെയ്യേണ്ടത്. കിട്ടിയ തെറ്റായ വിവരം വെച്ച് രക്ഷാപ്രവര്‍ത്തനം ഇല്ലാതാക്കി. സാമാന്യ ബുദ്ധിയുള്ള ആരും പറയുന്നത് ആരെങ്കിലും ഉണ്ടോ എന്ന് നോക്കാന്‍. ഉപയോഗിക്കാത്ത കെട്ടിടം ആണെങ്കില്‍ എന്തിനാണ് അത് പൊളിക്കാതെ ഇട്ടിരിക്കുന്നത്. പൂട്ടിയിട്ടിരിക്കുന്ന കെട്ടിടത്തിനകത്ത് എങ്ങനെയാണ് ആള് കയറുന്നത്. ആരോഗ്യമന്ത്രിക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
Discussion about this post