മണിപ്പുരിൽ കുക്കി സായുധസംഘം തട്ടിക്കൊണ്ടു പോയ മൂന്നു കുഞ്ഞുങ്ങളടക്ക മുള്ള ആറുപേരെയും കൊല പ്പെടുത്തിയതിനു പിന്നാലെ സംസ്ഥാനത്ത് സംഘർഷാവസ്ഥ രൂക്ഷമായി. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇംഫാൽ ഈസ്റ്റും വെസ്റ്റും ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഇൻ്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. ഇംഫാൽ ഈസ്റ്റിലും വെസ്റ്റിലും കർഫ്യൂ പ്രഖ്യാപിച്ചു. കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് ജിരി യുനൈറ്റഡ് കമ്മിറ്റി (ജെ.യു.സി) ആഹ്വാനം ചെയ്ത 48 മണിക്കൂർ പണിമുടക്ക് തുടങ്ങി. നാളെ രാവിലെ വരെ നീണ്ടുനിൽക്കുന്ന പണിമുടക്കാണ് പ്രഖ്യാപിച്ചത്.
തട്ടിക്കൊണ്ടുപോയവരിൽ എട്ടുമാസം പ്രായമായ കുഞ്ഞുങ്ങൾ ഉൾപ്പെടെ രണ്ട് കുട്ടികളുടെയും 31 കാരിയുടെയും മൃത ദേഹം ഇന്നലെയാണ് കണ്ടത്തിയത്. കഴിഞ്ഞ 12നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ആദ്യം രണ്ട് സ്ത്രീകളെയും പിന്നീട് ഒരു കുട്ടിയെയും കൊലപ്പെടുത്തി. ശേഷിക്കുന്നവർക്കായി തിരച്ചിൽ ഊർജ്ജിത മാക്കിയിരിക്കെയാണ് മൃതദേഹം അസം അതിർത്തിയോടു ചേർന്നുള്ള ജിരി നദിയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച കുക്കി വിഭാഗത്തിലെ 12 സായുധസംഘാംഗങ്ങളെ വെടിവച്ചുകൊന്നശേഷം പ്രദേശത്തുണ്ടായ സംഘർഷത്തിനിടെയാണ് മൂന്നുവീതം കു ട്ടികളെയും സ്ത്രീകളെയും തട്ടി ക്കൊണ്ടുപോയത്. സംഘർ ഷത്തെത്തുടർന്ന് ബോറോ ബെക്ര ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയായിരുന്നു ഇവർ. സംഭവത്തിനു തൊട്ടു മുമ്പ് കുക്കികളിൽപ്പെട്ട രണ്ട് സ്ത്രീകൾ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. ഈ മാസം ഏഴുമുതൽ സംസ്ഥാനത്ത് ഇതുവരെ 17 പേരാണ് കൊല്ലപ്പെട്ടത്. നൂറോളം വീടുകൾ കത്തിച്ചു.
28 ലക്ഷം ജനസംഖ്യ മാത്രമുള്ള മണിപ്പൂരിൽ കലാപം തുടങ്ങിയിട്ട് ഒന്നരവർഷം പിന്നിട്ടിട്ടു. എന്നിട്ടും ഇതിന് അറുതിവരുത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ക്കായിട്ടില്ല.
Discussion about this post