മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥൻ ഡോ.എ.ജയതിലകിനെതിരേ നടത്തിയ പരാമർശത്തിൽ നടപടി വരാനിരിക്കെ അധിക്ഷേപപരാമർശം തുടർന്ന് എൻ.പ്രശാന്ത്. കൂടുതൽ വിവരങ്ങൾ പേജിലൂടെ പുറത്തുവിടുമെന്ന മുന്നറിയിപ്പുമുണ്ട്.
ജയതിലകിനെയും ഗോപാലകൃഷ്ണണനെയും വിമർശിക്കുന്ന പുതിയ പോസ്റ്റിൽ ഒരുപാട് പേരുടെ ജീവിതം ജയതിലക് തകർത്തെന്നും പ്രശാന്ത് വിമർശിക്കുന്നു.
‘ഡോ. ജയതിലകുമായി സംസാരിച്ച് സന്ധിയാക്കണം എന്ന് ഭീഷണി രൂപത്തിൽ ചിലർ ഉപദേശിക്കുന്നുണ്ട്. സ്വയം അപകടം വിളിച്ച് വരുത്താതിരിക്കാൻ അതാണത്രെ നല്ലത്. അദ്ദേഹം നശിപ്പിച്ച ജീവിതങ്ങളുടെ പട്ടിക ചൂണ്ടിക്കാണിച്ചാൽ, എനിക്ക് ഭയമല്ല തോന്നുക. ഇനിയെങ്കിലും ഇതിനൊരു അന്ത്യമുണ്ടാക്കി അവർക്കും നീതി നേടിക്കൊടുക്കുക എന്നേ എൻ്റെ ചെറിയ വാശിക്ക് തോന്നുന്നുള്ളൂ’, പ്രശാന്ത് പോസ്റ്റിൽ പറയുന്നു.
‘പൊതുജനമധ്യത്തിൽ സിവിൽ സർവീസിന്റെ ‘വില’ കളയാതിരിക്കാൻ മൗനം പാലിക്കാനും ചിലർ ഉപദേശിക്കുന്നു. വ്യാജ റിപ്പോർട്ടുകൾ സൃഷ്ടിക്കുകയും, ഫയലുകൾ അപ്രത്യക്ഷമാക്കുകയും, വട്സാപ്പ് ഗ്രൂപ്പുകൾ സൃഷ്ടിക്കുകയും അപ്രത്യക്ഷമാക്കുകയും ഒക്കെ ചെയ്യുന്ന ഒരു ഗ്രൂപ്പ് സിവിൽ സർവീസിൽ ഉണ്ട് എന്നത് ലജ്ജാവഹമാണ്. വിവരങ്ങൾ പുറത്ത് വരുന്നതിൽ എന്തിനാണ് ഭയം? ഇതേ പേജിൽ എല്ലാ വിവരങ്ങളും വരും – എന്ന മുന്നറിയിപ്പും പ്രശാന്ത് നൽകുന്നുണ്ട്.
Discussion about this post