ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിൽ ഉലച്ചിൽ ഉണ്ടായിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയെ ദോഷകരമായി ബാധിക്കുന്ന തീരുമാനവുമായി കാനഡ. ഫാസ്റ്റ് ട്രാക്ക് വിസാപദ്ധതി നിർത്തിയാണ് കാനഡ ഇന്ത്യക്ക് മറുപടി നൽകിയിരിക്കുന്നത്. രാജ്യാന്തര വിദ്യാർഥികൾക്ക് എളുപ്പത്തിൽ വിസ ലഭ്യമാക്കുന്ന പദ്ധതിയായ സ്റ്റുഡന്റ്റ് ഡയറക്ട് സ്ട്രീം (എസ്.ഡി.എസ്) പദ്ധതിയാണ് നിർത്തലാക്കിയത്. ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളെ ഇത് ബാധിക്കും.
അപേക്ഷയും രേഖകളും സമർപ്പിച്ച് 20 ദിവസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന സംവിധാനം അവസാ നിപ്പിച്ചതോടെ കാനഡ സ്വപ്നം കാണുന്ന ആയിരക്കണക്കിന് വിദ്യാർഥികൾക്ക് തിരിച്ചടിയാകും.
ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ ഉന്നമിട്ട് 2018ൽ നടപ്പാക്കിയ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐ.ആർ.സി.സി) പദ്ധതിയുടെ ഭാഗമായി തുടങ്ങിയ സംവിധാനം ഇന്നലെ മുതലാണ് നിർത്തലാക്കിയത്. പദ്ധതിക്ക് കീഴിൽ നവംബർ എട്ടിന് ഉച്ചയ്ക്ക് രണ്ടു വരെ ലഭിച്ച അപേക്ഷകൾ മാത്രമേ പരിഗണിക്കൂവെന്ന് കാനഡ അറിയിച്ചു.
Discussion about this post