ഇറാന് നേരെ കനത്ത വ്യോമാക്രമണവുമായി ഇസ്രയേല്‍. ഇറാന് തലസ്ഥാനമായ ടെഹ്റാനില്‍ ശനിയാഴ്ച രാവിലെയാണ് വ്യോമാക്രമണം നടന്നത്. നിരന്തരമായ പ്രകോപനങ്ങള്‍ക്കുള്ള മറുപടിയാണെന്നാണ് ഇസ്രയേല്‍ പറയുന്നത്.
ഇറാന്റെ പ്രതിരോധ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ടെഹ്റാന് വിമാനത്താവളത്തിന് സമീപം സ്ഫോടനവുമുണ്ടായി. തിരിച്ചടി നേരിടാന്‍ തയാറെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തേ ഒക്ടോബര്‍ ഒന്നിന് ഇസ്രായേലിനുനേരെ 180ലധികം മിസൈലുകള്‍ ഇറാന് തൊടുത്തുവിട്ടിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് ഇസ്രയേലിന്റെ നീക്കം. ഇറാനില്‍ പ്രത്യാക്രമണം നടത്താന്‍ ഇസ്രയേല്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതുസംബന്ധിച്ച യു.എസ്. ഇന്റലിജന്‍സിന്റെ രഹസ്യരേഖകള്‍ ചോര്‍ന്നിരുന്നു.
ഹമാസ് മേധാവി ഇസ്മയില്‍ ഹനിയയെ ടെഹ്റാനില്‍ വച്ചും ഹിസ്ബുള്ള തലവന്‍ ഹസന് നസ്രള്ളയെ ലെബനനില്‍ വച്ചും വധിച്ചത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്ക് മറുപടിയായാണ് ഇറാന് 181 ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രയേലിലേക്ക് തൊടുത്തത്.
Discussion about this post