കൊച്ചി കലൂരിലെ സ്റ്റേഡിയത്തില്‍ സ്റ്റേജില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം.എല്‍.എയുടെ ആരോഗ്യനിലയില്‍ പുരോഗതി. ശനിയാഴ്ച രാവിലെ 11 മണിയോടെ ഉമ തോമസിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. എം.എല്‍.എയുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറക്കിയിട്ടുണ്ട്.
ശ്വാസകോശത്തിന് പുറത്ത് നീര്‍ക്കെട്ട് നിലനില്‍ക്കുന്നെങ്കിലും ശ്വാസകോശത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. വെന്റിലേറ്ററില്‍ നിന്ന് മാറ്റി തീവ്രപരിചരണം തുടരാനാണ് വിദഗ്ധസംഘത്തിന്റെ തീരുമാനം. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കേ ഉമ തോമസ് മക്കളുമായും ഡോക്ടര്‍മാരുമായും സംസാരിച്ചുവെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
Discussion about this post