കൂറുമാറി ബി.ജെ.പി. പാളയത്തില്‍ എത്തുന്നതിന് രണ്ട് എം.എല്‍.എമാര്‍ക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് എന്‍.സി.പി. നാലംഗ കമ്മീഷനാണ് അന്വേഷണ ചുമതല. പി.എം.സുരേഷ് ബാബു, ലതിക സുഭാഷ്, കെ.ആര്. രാജന്, ജോബ് കാട്ടൂര്‍ എന്നിവരാണ് കമ്മീഷന് അംഗങ്ങള്‍. 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. പാര്‍ട്ടി അന്വേഷണം മാത്രമാണിത്. അതേസമയം, ആരോപണത്തില്‍ എന്‍.സി.പി. പൊലീസ് അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല.
ഇടത് എം.എല്‍.എമാരെ ബി.ജെ.പി പാളയത്തിലേക്ക് എത്തിക്കാന്‍ നീക്കം നടത്തിയെന്നാണ് മന്ത്രിസ്ഥാനത്തിനായി കരുക്കള്‍ നീക്കിയ തോമസ് കെ തോമസിന് നേരെ ഉയര്‍ന്ന ആരോപണം. സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തോമസ് കെ തോമസിന് എന്തുകൊണ്ട് മന്ത്രി സ്ഥാനം നല്‍കുന്നില്ലെന്നതിലായിരുന്നു വിശദീകരണം.
Discussion about this post