ജ്ഞാനപീഠ ജേതാവും വിഖ്യാത സാഹിത്യകാരനുമായ എം.ടി വാസുദേവൻ നായരുടെ (91) മുതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ മാവൂർ റോഡ് സ്മൃതിപഥം ശ്മശാനത്തിൽ സംസ്കരിച്ചു.
കൊട്ടാരം റോഡിലെ വീടായ ‘സി താര’യിൽ പൊതുദർശനത്തിന് വച്ച എം.ടിയുടെ ഭൗതികദേഹത്തിൽ സാംസ്‌കാരിക കേരളമൊന്നാകെ അന്ത്യാഞ്ജലി അർപ്പിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഈ മാസം 16ന് പുലർച്ചെയാണ് എം.ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചല ച്ചിത്രസംവിധായകൻ, സാഹിത്യകാ രൻ, നാടകകൃത്ത്, പത്രാധിപർ തുട ങ്ങി കൈവച്ച മേഖലകളെല്ലാം പൊ ന്നാക്കിയ സർഗധനനാണ് എം.ടി. നാലുകെട്ട്, കാലം, അസുരവിത്ത്, രണ്ടാമൂഴം, മഞ്ഞ് തുടങ്ങി അനശ്വര സൃഷ്ടികളും വിമല, സേതു, സുമിത്ര, ഗ്ലോറി, തങ്കമണി, സുധാകരൻ, ജാനമ്മ, അനിയൻ, ഭാഗി തുടങ്ങി എണ്ണമറ്റ കഥാപാ ത്രങ്ങളും എം.ടിയുടെ തൂലികയാൽ മലയാളത്തിന് ലഭിച്ചു.
സ്വന്തം കൃതിയായ മുറപ്പെണ്ണിന് തിരക്കഥയെഴുതിയാണ് എം.ടി ചലച്ചി ത്രലോകത്തെത്തുന്നത്. തുടർന്ന് തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ അമ്പതിലേറെ ചലച്ചിത്ര ങ്ങളുടെ പിന്നണിയിൽ എം.ടിയുണ്ടാ യിരുന്നു.
എം.ടിയുടെ വിയോഗത്തിൽ അനു ശോചിച്ച് സംസ്ഥാനത്ത് ഇന്നും ഔദ്യോഗിക ദുഃഖാചരണം. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതിനാൽ ഇന്നലെ ചേരാനിരുന്ന മന്ത്രി സഭായോഗം ഉൾപ്പെടെ എല്ലാ സർ ക്കാർ പരിപാടികളും മാറ്റിവയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു.
Discussion about this post