നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും ബി.ജെ.പി നേതൃത്വം കൊടുക്കുന്ന സഖ്യങ്ങൾക്ക് മേൽക്കൈ ലഭിക്കുമെന്ന് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ. മഹാരാഷ്ട്രയിൽ ബി.ജെ.പി- ശിവസേന (ഏക്‌നാഥ് ഷിൻഡെ)- എൻ.സി.പി (അജിത് പവാർ) പാർട്ടികളുടെ മഹായുതി സഖ്യം നേരിയ മാർജിനിൽ ഭരണം നിലനിർത്തിയേക്കുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്. പീപ്പിൾസ് പൾസ്, മെട്രിസ്, ചാണക്യ സ്ട്രാറ്റജീസ് തുടങ്ങിയവർ എൻ.ഡി.എ അധികാരത്തിലേറുമെന്ന് പറയുന്നു. പി – മാർക്ക് ഉൾപ്പെടെയുള്ള മൂന്ന് സർവേകൾ തൂക്കുസഭയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.
ഫലങ്ങൾ അനുസരിച്ച് ഝാർഖണ്ഡിൽ ഭരണകക്ഷിയായ ജെ.എം.എമ്മിനെ അട്ടിമറിച്ച് എൻ.ഡി.എ അധികാരത്തിൽ വരാനുള്ള സാധ്യതയാണ് ഏജൻസികൾ പ്രവചിക്കുന്നത്. പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ ഭൂരിഭാഗവും എൻ.ഡി.എ അധികാരത്തിലേറുമെന്ന് പറയുമ്പോൾ ഇന്ത്യ സഖ്യം അധികാരത്തിലേറുമെന്നാണ് ആക്‌സിസ് – മൈ ഇന്ത്യ പ്രവചിക്കുന്നത്.
ഇരുസംസ്ഥാനങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് ഇന്നാണ് പൂർത്തിയായത്. 23നാണ് വോട്ടെണ്ണൽ.
Discussion about this post