സസ്പെന്ഷന് നടപടിക്ക് മുമ്പ് എന്തുകൊണ്ട് തന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം കേട്ടില്ലെന്ന ചോദ്യമുയര്‍ത്തി ചീഫ് സെക്രട്ടറിയുടെ ചാര്‍ജ് മെമ്മോയ്ക്ക് മറുപടി നല്കി കൃഷി വകുപ്പ് മുന്‍ സ്പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്ത്.
ചീഫ് സെക്രട്ടറി നല്കിയ മെമ്മോയ്ക്ക് മറുപടി നല്‍കുന്നതിന് പകരമായാണ് പ്രശാന്ത് തിരിച്ച് വിശദീകരണം ചോദിച്ചിരിക്കുന്നത്. ജയതിലകോ ഗോപാലകൃഷ്ണനോ തനിക്കെതിരേ പരാതി നല്‍കിയിട്ടില്ലെന്നും ഈ സഹചര്യത്തില്‍ സര്‍ക്കാര്‍ സ്വന്തം നിലക്ക് മെമ്മോ നല്‍കിയത് എന്തിനാണെന്നും കത്തില്‍ ചോദിക്കുന്നു. ഡിസംബര്‍ 16നാണ് വിശദീകരണം ചോദിച്ചുള്ള കത്ത് പ്രശാന്ത് സര്‍ക്കാരിന് കൈമാറിയിരിക്കുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി എ.ജയതിലക്, വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണന് എന്നിവരെ വിമര്‍ശിച്ചതിനാണ് പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തതും തുടര്‍ന്ന് വിശദീകരണം തേടിയതും.
ഡിസംബര്‍ ഒമ്പതിനാണ് എന്‍. പ്രശാന്തിന് മെമ്മോ ലഭിക്കുന്നത്. നിയമം അനുസരിച്ച് മെമ്മോ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണം. മറുപടി നല്‍കുന്നതിന് പകരം ഏഴ് ചോദ്യങ്ങളടങ്ങിയ കത്താണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പ്രശാന്ത് നല്‍കിയിരിക്കുന്നത്.
Discussion about this post