സംസ്ഥാന സർക്കാരിൻ്റെ പരമോന്നത സാ ഹിത്യ പുരസ്‌കാരമായ എഴു ത്തച്ഛൻ പുരസ്കാരം എൻ.എസ്. മാധവന്. മന്ത്രി സജി ചെറിയാൻ ആണ് പുരസ്ക്‌കാരം പ്ര ഖ്യാപിച്ചത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം.
മലയാള ചെറുകഥാ സാഹിത്യത്തിൽ അനന്യമായ സ്ഥാനമാണ് എൻ.എസ് മാധവനുള്ളതെന്ന് പുരസ്കാരം പ്രഖ്യാപിച്ച് മന്ത്രി പറഞ്ഞു. വൈവിധ്യ പൂർണമായ പ്രമേയങ്ങൾ ചെറുകഥാ രൂപത്തിൽ അവതരിപ്പിക്കുന്നതിൽ അദ്ദേഹം അസാ ധാരണമായ വൈവിധ്യമാണ് പ്രകടിപ്പിക്കുന്നത്. സമൂഹചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷി ക്കുന്നതിലും യുക്തിപൂർവം വിലയിരുത്തുന്നതിലും അദ്ദേഹം ചെലുത്തുന്ന ശ്രദ്ധ ആദരവർ ഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
എസ്.കെ. വസന്തൻ ചെയർ മാനായും ഡോ. ടി.കെ നാരായ ണൻ, ഡോ. മ്യൂസ് മേരി ജോർ ജ് എന്നിവർ അംഗങ്ങളായും സി.പി.അബൂബക്കർ മെമ്പർ സെക്രട്ടറിയായുമുള്ള ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. രചനാ ശൈ ലിയിലും ഇതിവൃത്ത സ്വീകരണത്തിലും നിരന്തരമായ ജാഗ്രത എൻ.എസ്. മാധവൻ പുലർത്തിയെന്ന് ജൂറി വിലയിരുത്തി. 1948 ൽ എറണാകുളത്ത് ജനിച്ച എൻ.എസ് മാധവൻ മഹാരാജാസ് കോളജ്, തിരു വനന്തപുരം മാർ ഇവാനിയോ സ് കോളജ്, കേരള സർവക ലാശാല ധനശാസ്ത്ര വകുപ്പ് എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം നേടി. 1975 ൽ ഐ.എ.എസ് ലഭിച്ച അദ്ദേഹം ധനവ കുപ്പിൽ സ്പെഷൽ സെക്രട്ടറി ആയിരുന്നു.
Discussion about this post