എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് 3 മുതല്‍ 26 വരെയുള്ള തീയതികളില്‍ നടത്തും. രാവിലെ 9.30 മുതല്‍ 12.15 വരെയാണ് പരീക്ഷയുടെ സമയം. രണ്ടാം ഇംഗ്ലീഷ് പേപ്പറിന്റെ പരീക്ഷയാണ് ആദ്യ ദിവസം. 26ന് ജീവശാസ്ത്രം പരീക്ഷയോടെയാണ് അവസാനം.
എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം 72 ക്യാമ്പുകളിലായി പൂര്‍ത്തീകരിക്കും.മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ 8ന് ആരംഭിച്ച് 28 ന് അവസാനിക്കും.മെയ് മൂന്നാം വാരത്തിനുള്ളില്‍ എസ്.എസ്.എല്‍.സി പരീക്ഷകളുടെ ഫലപ്രഖ്യാപനം നടത്തുന്നതിനുമുള്ള ക്രമമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് തയാറാക്കിയിരിക്കുന്നത്. എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ ഫെബ്രുവരി 17 മുതല്‍21 വരെയുള്ള തീയതികളില്‍ നടത്തും.
കഴിഞ്ഞ തവണ കേരളത്തിൽ രണ്ടായിരത്തി തൊള്ളായിരത്തി അമ്പത്തി നാലും ഗൾഫ് മേഖലയിൽ ഏഴും ലക്ഷദ്വീപിൽ ഒമ്പതും പരീക്ഷാ കേന്ദ്രങ്ങളിൽ ആണ് എസ്.എസ്.എൽ.സി പരീക്ഷ നടന്നത്. ഏതാണ്ട് ഇതേ സംഖ്യ തന്നെയാണ് ഇത്തവണ വരിക.
ജനുവരി 20 മുതൽ 30 വരെയുള്ള തീയതികളിൽ ഐ.റ്റി മോഡൽ പരീക്ഷയും 2025 ഫെബ്രുവരി 1 മുതൽ 14 വരെയുള്ള തീയതികളിൽ ഐ.റ്റി പൊതു പരീക്ഷയും നടത്തും.
ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ പൊതു പരീക്ഷകള്‍ മാര്‍ച്ച് 6 മുതല്‍ മാര്‍ച്ച് 29 വരെയുള്ള ഒന്‍പതു ദിവസങ്ങളിലായാണ് നിശ്ചയിച്ചിട്ടുള്ളത്.
എസ്.എസ്.എൽ.സി, വൊക്കേഷണൽ ഹയർ സെക്കന്ററി, ഹയർ സെക്കന്ററി പരീക്ഷകൾക്ക് ആവശ്യമായ ഉത്തരക്കടലാസ്സുകളുടെ വിതരണം ആരംഭിച്ചു കഴിഞ്ഞു.
Discussion about this post