ലൈറ്റ് മോട്ടോർ വാഹന ലൈസൻസ് ഉള്ളവർക്ക് ബാഡ്ജ് ഇല്ലാതെ 7500 കിലോഗ്രാമിൽ താഴെയുള്ള ട്രാൻ സ്പോർട്ട് വാഹനങ്ങൾ ഓടിക്കാമെന്ന് സുപ്രിംകോടതി ഭരണഘടനാ ബെഞ്ച്. ലൈറ്റ് മോട്ടോർ വാഹന ലൈസൻസ് ഉള്ളവർ വലിയ വാഹനങ്ങൾ ഓടിക്കുന്നതാണ് റോഡപകടങ്ങൾക്ക് പ്രധാനകാരണമെന്ന് തെളിയിക്കുന്ന വിവരങ്ങളൊന്നുമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. അതേസമയം ചരക്കുകൊ ണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കാൻ ഈ ലൈസൻസ് കൊണ്ടുമാത്രം സാ ധിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി. 7500 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾക്കു മാത്രമേ അധിക യോഗ്യതാ ആവശ്യമുള്ളൂവെന്ന് കോടതി വ്യക്തമാക്കി. 2017ലെ മുകുന്ദ് ദേവാംഗനും ഓറിയൻ്റൽ ഇൻഷുറൻസ് കമ്പനിയും തമ്മിലുള്ള കേസിലെ മൂന്നംഗ ബെഞ്ചിന്റെ വിധി ശരിവച്ചാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി.
Discussion about this post