എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നര്‍ദേശം. ഡിസംബര്‍ ആറിന് കേസ് ഡയറി ഹാജരാക്കാനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഡിസംബര്‍ 9ന് കേസില്‍ വിശദവാദം കോടതി കേള്‍ക്കും.
എ.ഡി.എം നവീന്‍ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാകാമെന്ന സംശയം ഉന്നയിച്ച് ഭാര്യ കെ. മഞ്ജുഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം.
നവീന്‍ ബാബുവിനെ കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്നും ഒക്ടോബര്‍ 14ന് യാത്രയയപ്പുയോഗത്തിനുശേഷം ആരെല്ലാം സന്ദര്‍ശിച്ചിരുന്നുവെന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് കുടുംബം ഹര്‍ജി നല്‍കിയത്. നവീന്‍ ബാബു കോഴ വാങ്ങിയെന്നാരോപിച്ച് മുഖ്യമന്ത്രിക്ക് അയച്ചതായി പറയുന്ന കത്ത് കെട്ടിച്ചമച്ചതാണ്. കേസില്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയെ സംരക്ഷിക്കുന്നതായി സംശയമുണ്ട്. വീട്ടുകാര്‍ എത്തുംമുമ്പ് പൊലീസ് തിടുക്കപ്പെട്ട് ഇന്‍ക്വസ്റ്റ് തയാറാക്കി. തെളിവുകള്‍ മറച്ചുവയ്ക്കാന്‍ ശ്രമം നടക്കുന്നതായും ഹര്‍ജിയില്‍ ആരോപിക്കുന്നു.
Discussion about this post