എ.ഡി.എം. നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ പ്രേരണാക്കുറ്റം ചുമത്തപ്പെ ട്ടതിനെ തുടർന്ന് റിമാൻഡിൽ കഴിയുന്ന ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യ ക്കെതിരേ സംഘടനാ നടപടി ദിവ്യയെ പാർട്ടി പദവികളിൽനിന്ന് നീക്കണമെന്ന ജില്ലാ കമ്മിറ്റി ശുപാർശ അവൈലബിൾ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ഓൺലൈനിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. ഇതോടെ താമസിക്കു ന്നസ്ഥലമായ ഇരിണാവ് ലോ ക്കൽ കമ്മിറ്റിയ്ക്കകത്തെ ബ്രാഞ്ച് അംഗമായി പി.പി ദിവ്യ മാറി.
ദിവ്യയുടെ നടപടി ഗുരുതര വീഴ്ച്ചയാണെന്ന് ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി.
ദിവ്യയുടെ മുൻകൂർ ജാമ്യഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു പരി ഗണിക്കുന്നുണ്ട്.
അതിനിടെ നവീൻ ബാബുവിന്റെ മരണത്തിലെ മനുഷ്യാവകാശ പ്രശ്നങ്ങളെ കുറിച്ച് ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയ അധ്യാപകനെ കണ്ണൂർ സർവകലാശാല പുറത്താക്കി.മഞ്ചേശ്വരം ക്യാമ്പസിലെ സ്കൂൾ ഓഫ്ലീഗൽ സ്റ്റഡീസിലെ അസി. പ്രൊഫസർ ഷെറിൻ സി എബ്രഹാമിനെയാണ് പുറത്താക്കിയത്. ത്രിവൽസര എൽ.എൽ.ബി മൂന്നാം സെമസ്റ്റർ ‘ഹ്യൂമൻ റൈറ്റ്സ് ലോ ആൻഡ് പ്രാക്ടീസ്’ പേപ്പർ ഇൻ്റേണൽ പരീക്ഷയിലാണ് വിവാദചോദ്യം. അധ്യാപകനെ നീക്കിയ നടപടി ചോദ്യംചെയ്ത് കണ്ണൂർ സർവകലാ ശാല സെനറ്റേഴ്സ് ഫോറം രംഗത്തെത്തി.
Discussion about this post