കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിലേക്കു നയിച്ച അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് പെട്രോൾ പമ്പ് ഉടമ ടി.വി പ്രശാന്തന്റെ പരാ തി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. എ.ഡി.എമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച് ടി.വി.പ്രശാന്തന്റെ പരാതി മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിന് ലഭിച്ചിട്ടില്ലെന്ന് ഓഫീസ് രേഖാമൂലം അറിയിച്ചു. മുസ്ലിം ലീഗ് നേതാവ് ടി.എൻ.എ.ഖാദർ നൽകിയ വിവരാവകാശ അപേക്ഷക്ക് നൽകിയ മറുപടിയിലാണ് ഓഫീസിന്റെ വിശദീകരണം.
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലി നായി രൂപീകരിച്ച വെബ്സൈറ്റ് മുഖേനെയ ല്ലാതെ രണ്ടു കടലാസുകൾ മാത്രമാണ് ടി.വി.പ്രശാന്തൻ മാധ്യമങ്ങൾക്ക് നൽകിയിരുന്നത്. ഇതിൽ പേരും ഒപ്പും വ്യത്യസ്തമായിരുന്നു. ഇതോടെയാണ് പരാതി വ്യാജമാണെന്ന ആരോപണം ഉയർന്നത്.
പ്രശാന്തന്റേത് വ്യാജ പരാതിയാണെന്ന് തുടക്കത്തിലേ പ്രതിപക്ഷ സംഘനകൾ ഉൾപ്പെടെ ആരോപണമുന്നയിച്ചിരുന്നു. പ്ര ശാന്തൻ നൽകിയതെന്ന പേരിൽ പ്രചരിച്ച പരാതി വ്യാജമെന്ന് തെളിയിക്കുന്ന രേഖകൾ മാധ്യമങ്ങളും പുറത്തുവിട്ടു.
Discussion about this post