പെട്രോൾ പമ്പ് തുടങ്ങാൻ എ.ഡി.എം കെ. നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന ആരോപണത്തിൽ ജില്ലാ കലക്ടർ പൊലിസിന് നൽകിയ മൊഴിയിൽ വിജിലൻസ് അന്വേഷണം. തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായി കലക്ടർ അരുൺ കെ. വിജയൻ പൊലിസിന് മൊഴി നൽകിയിരുന്നു. മൊഴി കോടതി തള്ളിയെങ്കിലും കൈക്കൂലിയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടത്തുന്ന കോഴിക്കോട് റേഞ്ച് വിജിലൻസ് സ്പെഷൽ സെൽ ഇക്കാര്യം വിശദമായി പരിശോധിക്കും.
എ.ഡി.എം നവീൻ ബാബു തെറ്റുപറ്റിയെന്ന് പറയാനിടയായ സാഹചര്യവും എന്തു കാര്യത്തിലാണ് ഇതു പറഞ്ഞിട്ടുള്ളതെന്നുമുള്ള കാര്യത്തിൽ കലക്ടറിൽ നിന്ന് വിജിലൻസ് വിവരം ശേഖരിക്കും. കോടതി വിധിയിൽ പറഞ്ഞിട്ടുള്ള കാര്യം ശരിയാണെന്ന് ഇന്നലെയും കലക്ടർ ആവർത്തിച്ചിട്ടുണ്ട്.
യാത്രയയപ്പ് യോഗത്തിനു ശേഷം എ.ഡി.എമ്മിനെ കണ്ടിരുന്നോയെന്നത് സംബന്ധിച്ച് കലക്ടർ പരസ്യപ്പെടുത്തിയിരുന്നില്ല. എ.ഡി.എം നവീൻ ബാബുവിന് 98,500 രൂപ കൈക്കൂലിയായി നൽകിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാ നത്തിൽ പ്രശാന്തിനെതിരേ കേസെടു ക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാ തിയിലും നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന പ്രശാന്തിന്റെ ആരോപ ണത്തിലുമാണ് വിജിലൻസ് സ്പെ ഷൽ സെൽ പ്രാഥിമാന്വേഷണം നട ത്തുന്നത്. കോഴിക്കോട് വിജിലൻസ് സ്പെഷൽ സെൽ എസ്. പിയ്ക്കാണ് അന്വേഷണച്ചുമതല.
Discussion about this post