എ.ഡി.എം. നവീൻ ബാബു മരിച്ച സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.ദിവ്യയെ സ്ഥാനത്തുനിന്ന് നീ ക്കി സി.പി.എം. ദിവ്യയെ പ്രതി ചേർത്ത് കണ്ണൂർ ടൗൺ പൊലിസ് കോടതിയിൽ റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണ് നടപടി. കേസെടുത്തതിനെ തുടർന്ന് അധ്യക്ഷപദവി ഒഴിയാൻ ഇന്നലെ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടതിനെ തുടർന്ന് രാത്രി 10 മണിയോടെ പി.പി ദിവ്യ രാജിവച്ചു. അഡ്വ. കെ.കെ രത്നകുമാരിയാണ് ജില്ലാ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ്.
മുന്‍കൂര്‍ ജാമ്യത്തിന് നീക്കം തുടങ്ങി
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താകുകയും പൊലീസ് അന്വേഷണം നേരിടുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ദിവ്യ മുന്‍കൂര്‍ ജാമ്യംതേടി ഹൈക്കോടതിയെ സമീപിക്കാന്‍ നീക്കം തുടങ്ങി. ഇന്നുതന്നെ ഹൈക്കോടതിയില്‍ ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും.
അഴിമതിക്കെതിരായ സദുദ്ദേ ശ്യപ്രതികരണമാണ് യാത്രയയപ്പ് യോഗത്തിൽ ദിവ്യ നടത്തിയതെങ്കിലും ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടിയിരുന്നുവെന്ന് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെയാണ് ദിവ്യയെ പുറത്താക്കാനുള്ള തീരുമാനം ജില്ലാ സെക്രട്ടേറിയറ്റ് കൈക്കൊണ്ടത്.
നവീൻ ബാബുവിൻ്റെ വേർപാടിൽ അങ്ങേയറ്റം വേദനയു ണ്ടെന്നും തൻ്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും രാജിക്കത്തിൽ ദിവ്യ പറ ഞ്ഞു.അഴിമതിക്കെതിരായ സദുദ്ദേ ശവിമർശനമാണ് താൻ നടത്തി യതെങ്കിലും പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ട തായിരുന്നുവെന്നും കത്തിൽ ദിവ്യ പറഞ്ഞിട്ടുണ്ട്.
അസ്വാഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസിലാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ദിവ്യയെ പ്രതി ചേർത്തത്. 10 വർഷം വരെ തടവുലഭി ക്കാവുന്ന കുറ്റമാണ് ചുമത്തി യത്. ഭാരതീയ ന്യായസംഹിത (ബി.എൻ.എസ്) 108ബി വകു പ്പ് പ്രകാരമാണ് കേസ്. ദിവ്യയുടെ മൊഴി പൊലിസ് രേഖപ്പെ ടുത്തും. യാത്രയയപ്പു ചടങ്ങിലെ ദിവ്യയുടെ പ്രസംഗത്തിന്റെ ഡിജിറ്റൽ തെളിവുകൾ അടക്കം പൊലിസ് പരിശോധിച്ചിരുന്നു.
നവീൻ ബാബുവിൻ്റെ മരണത്തിൽ ദിവ്യക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങൾ കണ്ണൂർ പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുക്കാമെന്ന് കണ്ണൂർ പൊലീസിന് നിയമോപദേശവും ലഭിച്ചിരുന്നു.
അതിനിടെ പെട്രോള്‍ പമ്പിന് എന്‍.ഒ.സി നല്‍കുന്നതുമായി ബന്ധപ്പെട്ട് എ.ഡി.എമ്മിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്. എ.ഡി.എം. നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദേശമുണ്ടായിരുന്നു. ഇതുപ്രകാരം അന്വേഷണം നടത്തിയ കലക്ടറുടെ റിപ്പോര്‍ട്ടിലാണ് നവീന്‍ ബാബുവിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന കണ്ടെത്തലുള്ളത്. റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും.
ദിവ്യയെ ഇന്ന് ചോദ്യം ചെയ്‌തേക്കും
പി.പി ദിവ്യയെ പൊലീസ് ഇന്ന് ചോദ്യം ചെയ്‌തേക്കും. നവീന്‍ ബാബുവിനെതിരേ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ മൊഴിയും രേഖപ്പെടുത്തും. നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സിപിഎം നീക്കിയിരുന്നു. വ്യാഴാഴ്ച ചേര്‍ന്ന സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലായിരുന്നു തീരുമാനം. സംഭവത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ കേസുകൂടിയുള്ളതിനാല്‍ ദിവ്യയെ സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്.
Discussion about this post