എ.ഡി.എം കെ.നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി പ്രശാന്തനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു. പരിയാരം മെഡിക്കൽ കോളജിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരനാണ് പ്രശാന്തൻ. അവധിയിലായിരുന്ന പ്രശാന്തൻ പത്ത് ദിവസം കൂടി അവധിക്കുള്ള അപേക്ഷനൽ കിയതിനു പിന്നാലെയാണ് വകുപ്പിന്റെ പെട്ടെന്നുള്ള നടപടി. പ്രശാന്തനെ പിരിച്ചുവിടു ന്നതിനു മുന്നോടിയായാണ് സസ്പെൻഷൻ. സർക്കാർ ജീവനക്കാരനായിരിക്കെ ഇയാൾ സ്വകാര്യ സംരംഭത്തിൽ ഏർപ്പെട്ടത് ഗുരുതരമായ അച്ചടക്ക ലംഘനവും പെരുമാറ്റച്ചട്ട ലംഘനവുമാണെന്ന് സസ്പെൻഷൻ ഉത്തരവിലുണ്ട്.
അതിനിടെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ ഉടൻ നടപടിവേണ്ടെന്ന് സി.പി. എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണയായി. ദിവ്യ നൽകിയ മുൻകൂർ ജാ മ്യാപേക്ഷയിൽ തീരുമാനമായ ശേഷം തുടർ നടപടി മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൂടി പങ്കെടുത്ത യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ മാറ്റിയിട്ടുണ്ട്. അത് അച്ചടക്ക നടപടിയാണ്. ബാക്കി കാര്യങ്ങൾ നിയമവഴിക്ക് നടക്കട്ടെയെന്നാണ് പാർട്ടി നിലപാട്.
ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച കോടതി വിധിപറയും.
Discussion about this post