പുറത്തുവരുന്നത് ഐ.എ.എസുകാർക്കിടയിലെ ചേരിപ്പോരിൻ്റെയും ആകെ കുഴപ്പത്തിൻ്റെയും കഥകൾ. ഹിന്ദു ഐ.എ.എസുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചത് വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനാണെന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവരികയാണ്. ഇതിനു പിന്നാലെ ഐ.എ.എസ്. തലപ്പത്തെ ചേരിപ്പോര് വ്യക്തമാക്കി പ്രശാന്ത് ഐഎഎസിന്റെറെ ഫേസ്ബുക്കിന്റെ കുറിപ്പും വന്നു.
മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിൽ ഗോപാലകൃഷ്ണനെ സംശയ നിഴലിൽ നിർത്തിയാണ് കലക്ടർ ബ്രോയെന്ന പേരിൽ അറിയപ്പെട്ട പ്രശാന്ത് ഐ.എ.എസിന്റെ കുറിപ്പ്. സ്വയം കുസൃതി ഒപ്പിച്ചു പരാതി പെടുന്ന പ്രവണത ഐ.എ.എസുകാരിൽ കൂടി വരുന്നു എന്നാണ് പ്രശാന്ത് ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്. എസ്.സി, എസ്.ടി വകുപ്പിലെ തനിക്ക് എതിരായ വാർത്തക്ക് പിന്നിൽ അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലക് ആണെന്നും പ്രശാന്ത് കുറിപ്പിൽ വിശദമാക്കുന്നുണ്ട് തിടമ്പിനേയും തിടമ്പേറ്റിയ ആനയേയും ഇതുവരെ പേടിക്കാത്തവരെ പേടിപ്പിക്കാമെന്ന്, ഭാവിയിൽ തിടമ്പേൽക്കാൻ കുപ്പായം തയ്ച്ചിരിക്കുന്ന കുഴിയാനകൾ ചിന്തിക്കുന്നത് വല്ലാത്ത തിലകത്തമാണെന്നും പ്രശാന്തിന്റെ കുറിപ്പ് വിശദമാക്കുന്നു.
അതേസമയം മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയതിൽ ഫോൺ ഹാക്ക് ചെയ്താതാണെന്ന കെ.ഗോപാലകൃഷ്ണൻ ഐ.എ.എസിൻറെ പരാതി തള്ളിയാണ് പൊലീസ് റിപ്പോർട്ട് വന്നിട്ടുള്ളത്. ഫൊറൻസിക് പരിശോധനയിലോ, മെറ്റയുടെ
വിശദീകരണത്തിലോ ഹാക്കിംഗ് സ്ഥികരിക്കാൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടാണ് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർ ഡി.ജി.പിക്ക് നൽകിയത്. ഫോണുകൾ ഫോർമാറ്റ് ചെയ്ത്ത് കൈമാറിയതിനാൽ തെളിവ് കണ്ടെത്താനായില്ലെന്ന പൊലീസ് കണ്ടെത്തൽ ഗോപാലകൃഷ്ണണന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിൽ കെ. ഗോപാലകൃഷ്ണന് കുരുക്കായാണ് പൊലീസ് റിപ്പോർട്ടുള്ളത്. കെ.ഗോപാലകൃഷ്ണൻ്റെ രണ്ടു ഫോണുകൾ ഫൊറൻസിക് പരിശോധനക്ക് നൽകിയിരുന്നു. രണ്ട് ഫോണുകളും ഫോർമാറ്റ് ചെയ്ത് നൽകിയതിനാൽ പ്രത്യകിച്ചൊന്നും കണ്ടെത്താൻ കഴിയില്ലെന്നാണ് ഫൊറൻസിക് റിപ്പോർട്ട് വിശദമാക്കുന്നത്. വാട്സ് ആപ്പ് ഗ്രൂ പ്പുകൾ ഇപ്പോൾ സജീവമല്ലാത്തിനാൽ ഹാക്കിംഗ് നടന്നിട്ടുണ്ടോയെന്ന പറയാനാകില്ലെന്നാണ് മെറ്റ നേരത്തെ നൽകിയ വിശദീകരണം. രണ്ടു റിപ്പോർട്ടുകളും ഫലത്തിൽ ഗോപാലകൃഷ്ണൻ്റെ വാദം തള്ളുന്നതാണ്. ഹാക്കിംഗ് തെളിയണമെങ്കിൽ ഫോണുകൾ ഫോർമാറ്റ് ചെയ്യാൻ പാടില്ലായിരുന്നു, പരാതിക്കാരൻ തന്നെ ഫോൺ ഫോർമാറ്റ് ചെയ്തതിനാൽ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ കേസെടുത്ത് അന്വേഷണം നടത്തേണ്ടിവരും.
Discussion about this post