ഐ. എ. എസ്. തലപ്പത്തെ തമ്മലടി രൂക്ഷമാക്കുകയും ഭരണതലത്തിൽ അത് സർക്കാരിന് തലവേദന സൃഷ്ടിക്കുകയും ചെയ്ത സാഹചര്യത്തിൽ നടപടികളിലേക്ക് പോകാൻ സർക്കാർ നീക്കം. ഇതിൻ്റെ ഭാഗമായി അഡീഷണൽ സെക്രട്ടറി ഡോ. എ.ജയതിലകിനെതിരെ മോശം പരാമർശമടങ്ങിയ കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിൽനിന്ന് ആദ്യപടിയായി ചീഫ്സെക്രട്ടറി വിശദീകരണം ചോദിക്കും.
മാടമ്പള്ളിയിലെ യഥാർഥ ചിത്തരോഗി എ. ജയതിലകാണെന്ന പരാമർശത്തോടെയാണ് പ്രശാന്ത് ഫേസ്ബുക്കിൽ കുറിപ്പും കമന്റുമിട്ടത്. ജയതിലകിന്റെ ചിത്രവും ഉൾപ്പെടുത്തി. തനിക്കെതിരായ വാർത്ത പ്രസിദ്ധീകരിച്ച പത്രത്തിന്റെ സ്പെഷ്യൽ റിപ്പോർട്ടറെന്നും അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം വിശേഷിപ്പിച്ച മഹാനെന്നുമാണ് ജയതില കിനെക്കുറിച്ച് പരാമർശിച്ചത്. വാട്സാപ് ഗ്രൂപ്പ് വിവാദത്തിൽപ്പെട്ട വ്യവസായ ഡയറക്ടർ കെ ഗോപാലകൃഷ്ണനെയും പ്രശാന്ത് പരോക്ഷമായി പരിഹസിച്ചു.
ചില ഫയൽ നീക്കങ്ങളിൽ താൻ നിയമപരമായി നടത്തിയ ഇടപെടലാണ് റിപ്പോർട്ടിനും വ്യാജവാർത്തയ്ക്കും കാരണമായതെന്ന് വിശദീകരിച്ച പ്രശാന്ത് തന്നെ വിരട്ടി വരുതിയിലാക്കാമെന്നു കരുതേണ്ടെന്നും തുറന്നടിച്ചു. ‘ഹിന്ദു വാട്സാപ്പ് ഗ്രൂപ്പിൽ’ ആരോപണവിധേയനായ കെ.ഗോപാലകൃഷ്ണനെതിരെയും കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. സ്വയം കുസൃതികൾ ഒപ്പിച്ച ശേഷം ആ കുസൃതിക്കെതിരെ പരാതിപ്പെടുന്ന പ്രവണത ഐ.എ.എസുകാരിൽ കൂടി വരുന്നില്ലേ എന്ന് നാം ശങ്കിക്കേണ്ടിയിരിക്കുന്നുവെന്നാണ് ഗോപാലകൃഷ്ണനെതിരായ പരാമർശം. ‘ഉന്നതി’ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലു കൾ അന്ന് മന്ത്രിയായിരുന്ന കെ .രാധാകൃഷ്ണനിൽനിന്ന് ഒപ്പിട്ടുവാങ്ങിയ ശേഷം ഫയലുകൾ കാണാനില്ലെന്ന തരത്തിൽ പ്രചാരണം നടത്തുന്ന ചിലരുടെ ഓർമശക്തി ആരോ ‘ഹാക്ക്’ ചെയ്തതാണോ എന്ന സംശയമുണ്ടന്നും പ്രശാന്ത് തുറന്നടിച്ചു.
‘ഹിന്ദു വാട്സ് ആപ്പ്’ ഗ്രൂപ്പ് രൂപീകരിച്ചതിന് ആരോപണ വിധേയനായ കെ.ഗോപാലകൃ ഷ്ണനെയാണ് എൻ. പ്രശാന്തിനു ശേഷം ‘ഉപന്നതി’യുടെ സി.ഇ .ഒ ആയി നിയമിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ ഗോപാലകൃഷ്ണന് ലഭിച്ചിട്ടില്ലെന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്. എന്നാൽ ഫയലുകൾ ബന്ധപ്പെട്ടവർ ഒപ്പിട്ടുവാങ്ങിയിട്ടുണ്ടെന്ന് അന്നു മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണൻ തന്നോട്ടു വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രശാന്ത് വിശദീകരിക്കുന്നു.
ഉപതിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് മുഖ്യമന്തിയും മന്ത്രിമാരും ഉൾപ്പെടെ തിരക്കിലാണെങ്കിലും ഐ.എ.എസുകാർക്കിടയിലെ തമ്മിലടിയിൽ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്നു തന്നെയാണ് സൂചന.
അതിനിടെ ‘ഹിന്ദു മല്ലു’ വാട്സ് ആപ്പ് ഗ്രൂ പ്പ് ഉണ്ടാക്കിയെന്ന വിവാദത്തിൽ വ്യവസയ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃ ഷ്ണനെതിരേ വകുപ്പുതല നടപടിക്ക് സാധ്യതയേറി. ഗോപാലകൃ ഷ്ണനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടിയ ശേഷമായിരിക്കും നടപടി ഉണ്ടാവുക. അന്തിമതീരുമാനം മുഖ്യമന്ത്രിയെടുക്കും. ഗോപാലകൃഷ്ണൻ ഫോൺ ഫോർമാറ്റ് ചെയ്തിരുന്നതായും ഹാക്കിങ് കണ്ട ത്താൻ കഴിഞ്ഞിട്ടില്ലെന്നും ഡി.ജി.പിയുടെ റിപ്പോർട്ടിലുണ്ട്. പൊലിസിനെ തെറ്റിദ്ധരിപ്പിച്ചതായും ‘ഹിന്ദു ഗ്രൂപ്പ് ‘ഉണ്ടാ ക്കിയശേഷം നാല് ദിവസം കഴിഞ്ഞാണ് മുസ്ലിം ഗ്രൂപ്പ് ഉണ്ടാക്കിയതെന്ന് കണ്ടെത്തിയതായും റിപ്പോർട്ടിലുണ്ടെന്ന റിയുന്നു. ഓൾ ഇന്ത്യ സിവിൽസർവിസ് ചട്ടം 3(1) കെ. ഗോപാലകൃഷ്ണൻ ലംഘിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.
Discussion about this post