ഐ.എ.എ സ് തലപ്പത്തെ തമ്മിലടിയിൽ അസാധാരണ നടപടിയുമായി സസ്പെൻഷനിലുള്ള കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത്. ചീഫ്സെക്രട്ടറി ശാരദാ മുരളീധരൻ, നികുതി വകുപ്പ് അഡിഷ നൽ ചീഫ് സെക്രട്ടറി എ. ജയതിലക്, മുൻ വ്യവസായ ഡയരക്ടർ കെ. ഗോപാലകൃഷ്ണൻ എന്നിവർക്ക് പ്രശാന്ത് വക്കീൽ നോട്ടിസ് അയച്ചു. ഇവരെ കൂടാതെ മാതൃഭൂമി ദിനപത്രത്തിനും നോട്ടിസ് അയച്ചിട്ടുണ്ട്. വ്യാജരേഖ ചമയ്ക്കൽ, ഔദ്യോഗിക രേഖകളിൽ കൃത്രിമം കാണിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ ഗുരുതര ക്രമക്കേടുകളാണ് ഇതിൽ ആരോപിച്ചിരിക്കുന്നത്. തെളിവുകൾ നശിപ്പിക്കുന്നത് തടയാൻ ജയതിലകിനെയും ഗോപാലകൃഷ്ണനയും ഉടൻ സസ്പെൻഡ് ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപെടുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ചീഫ് സെക്രട്ടറിക്ക് ഐ.എ.എസ് ഉദ്യോഗസ്ഥൻ വക്കീൽ നോട്ടീസ് അയയ്ക്കുന്നത.
ഉന്നതിയിലെ ഫയലുകൾ കാണാതായതുമായി ബന്ധ പ്പെട്ട് താൻ നൽകിയ പരാതിയിൽ നടപടിയെടുക്കാത്തതിന് ചീഫ് സെക്രട്ടറി പരസ്യമായി മാപ്പുപറയണം. നടപടിയെടുത്തില്ലെങ്കിൽ കോടതിയിൽ ക്രിമിനൽ കേസ് ഫയൽ ചെയ്യും.
വാട്സ് ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ തെളിവ് നശിപ്പിച്ചതിനും അനാവശ്യ ഇടപെടൽ നടത്തി യതിനും ഗോപാലകൃഷ്ണനെതിരേ പൊലീസ് നേരത്തെ കുറ്റം ചുമത്തിയിട്ടുണ്ട്. ഈ വിഷയ ത്തിൽ പൊലിസിൽ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരാതി നൽകിയതിന് ഗോപാല കൃഷ്ണനെതിരേ സർക്കാർ നടപടിയെടുത്തില്ലെന്നും നോട്ടിസിൽ പറയുന്നു.
അഭിഭാഷകൻ രാഘുൽ സുധീഷ് മുഖേനയാണ് നോട്ടിസ് അയച്ചിരിക്കുന്നത്.
Discussion about this post