ഐ.പി.എൽ ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങൾക്കുള്ള കളിക്കാരുടെ ലേലം ഇന്നും നാളെയും സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കും. 577 കളിക്കാരാണ് പത്തു ടീമുകൾക്കായി അണിനിരക്കുക. പകൽ 3.30 മുതൽ ലേലനടപടികൾ തുടങ്ങും. സ്റ്റാർ സ്പോർട്സിലും ജിയോ സിനിമ ആപ്പിലും തത്സമയം കാണാം. രണ്ടാംതവണയാണ് വിദേശത്ത് ലേലം നടക്കുന്നത്. 18-ാം സീസൺ ഐ.പി.എൽ മാർച്ച് 14ന് തുടങ്ങും. മെയ് 25നാണ് ഫൈനൽ.
ഒരു ടീമിൽ 25 കളിക്കാരുണ്ടാകും. അതിൽ എട്ട് വിദേശികളെ ഉൾപ്പെടുത്താം. പത്തു ടീമുകളിൽ രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ് അനുവദനീയമായ ആറു കളിക്കാരെ നിലനിർത്തിയത്. ചെന്നൈ സൂപ്പർകിങ്സ്, മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ടൈറ്റൻസ്, ലഖ്നൗ സൂപ്പർ ജയൻ്റ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് ടീമുകൾ അഞ്ചു കളിക്കാരെ നിലനിർത്തിയിട്ടുണ്ട്. രണ്ടുപേരെമാത്രം നിലനിർത്തിയ പഞ്ചാബ് കിങ്സിന് കളിക്കാരെ വാങ്ങാൻ 110.5 കോടി രൂപ ബാക്കിയുണ്ട്.
Discussion about this post