സഹകരണ ബാങ്ക് നിയമന തട്ടിപ്പ് കേസിൽ ഐ.സി.ബാലകൃഷ്ണൻ എം.എൽ.എക്കെതിരെ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രാഥമിക അന്വേഷണം തുടങ്ങി. തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആത്മഹത്യാ പ്രേരണക്കേസിൻ്റെ വിവരങ്ങൾ തേടി ഇ.ഡി പൊലീസിന് കത്തയച്ചു. ബത്തേരി അർബൻ ബാങ്ക് അധികൃതർക്കും മറ്റു ചില ബാങ്കുകൾക്കും ഇ.ഡി കത്തയച്ചി ട്ടുണ്ടെന്നാണ് വിവരം.
ഡി.സി.സി ട്രഷറർ എൻ.എം.വിജയനെയും മകനെയും ആത്മഹത്യയിലേക്ക് നയിച്ചത് ബത്തേരി അർബൻ ബാ ങ്കിലെ നിയമന തട്ടിപ്പാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മകനെ ബത്തേരി അർബൻ ബാങ്കിലെ പാർട് ടൈം സ്വീപ്പർ തസ്തികയിൽനിന്ന് പിരിച്ചുവിട്ട് മറ്റൊരാളെ പണം വാങ്ങി നിയമിച്ചതായി വിജയൻ്റെ ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു. പകരം ആളെ നിയമിക്കാൻ ബാലകൃഷ്ണൻ നൽകിയ ശുപാർശക്കത്തും പുറത്തുവന്നു.
ആത്മഹത്യാ പ്രേരണക്കേസിൽ ഒന്നാംപ്രതിയായ ഐ.സി.ബാലകൃഷ്ണനെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
Discussion about this post