സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളം ക്വാര്‍ട്ടറിലെത്തി. ഒഡീഷയെ എതിരില്ലാത്ത രണ്ടു ഗോളിനു തോല്‍പ്പിച്ചാണ് ബി ഗ്രൂപ്പില്‍ രണ്ടു കളികള്‍ ബാക്കി നില്‍ക്കെ കേരളം ക്വാര്‍ട്ടറില്‍ കടന്നത്. ഡെക്കന്‍ അരീന സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓരോ പകുതിയിലും ഓരോ ഗോള്‍ നേടുകയായിരുന്നു കേരളം. കേരളത്തിനായി മുഹമ്മദ് അജ്‌സല്‍ (40), നസീബ് റഹ്മാന്‍ (54) എന്നിവരാണ് ഗോള്‍ നേടിയത്.
ടൂര്‍ണമെന്റില്‍ അജ്‌സലിന്റെ മൂന്നാം ഗോളും നസീബിന്റെ രണ്ടാം ഗോളുമാണ്. ക്യാപ്റ്റന്‍ സഞ്ജു ഗണേഷാണ് കളിയിലെ താരം.
ഗോവ, മേഘാലയ പരാജയപ്പെടുത്തിയ കേരളത്തിന് ഫൈനല്‍ റൗണ്ടില്‍ മൂന്നാമത് മത്സരമായിരുന്നു ഇന്നത്തേത്.
ഗ്രൂപ്പ് എയില്‍ തുടര്‍ച്ചയായ മൂന്നാംജയത്തോടെ ബംഗാള്‍ ക്വാര്‍ട്ടറില്‍ കടന്നിരുന്നു. രാജസ്ഥാനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. രബിലാല്‍ മാണ്ഡിയും നരോഹരി ശ്രേഷ്ഠയുമാണ് മുന്‍ ചാമ്പ്യന്‍മാര്‍ക്കായി ലക്ഷ്യംകണ്ടത്. നരോഹരിയുടെ നാലാം ഗോളാണ്. മറ്റൊരു മത്സരത്തില്‍ മണിപ്പുരും ജമ്മു കശ്മീരും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞു. സര്‍വീസസ് 3-1ന് തെലങ്കാനയെ തോല്‍പ്പിച്ചു.
Discussion about this post