ലോക്സഭാ തിരഞ്ഞെടുപ്പും സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളും ഒരേ സമയം നടത്താൻ ലക്ഷ്യമിട്ടുള്ള ബില്ല് സംയുക്ത പാർലമെൻ്ററി സമിതിക്ക് വിട്ടു. ഇതുസംബന്ധിച്ച പ്രമേയങ്ങൾ ലോക്സഭ യും രാജ്യസഭയും പാസാക്കി. 39 അംഗങ്ങളടങ്ങുന്ന സമിതിയെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്സഭയിൽ നിന്ന് 27 അംഗങ്ങളും രാജ്യസഭയിൽ നിന്ന് 12 അംഗങ്ങളുമുണ്ട്.
ബി.ജെ.പി അംഗമായ പി. പി ചൗധരി സമിതി ചെയർമാനായേക്കും. കേരളത്തിൽ നിന്ന് കെ.രാധാകൃഷ്ണൻ (സി.പി.എം), പ്രിയങ്കാഗാന്ധി (കോൺഗ്രസ്) എന്നിവരാണ് സമിതിയിലുള്ളത്.
ബൻസൂരി സ്വരാജ്, അനുരാഗ് താക്കൂർ, സി.എം രമേശ്, പുരുഷോത്തം രൂപാല, വിഷ്ണു ദയാൽ റാം, ഭർതൃഹരി മഹ്‌താബ്, സംബിത് പത്ര, അനിൽ ബാലുനി, വിഷ്ണു ദത്ത് ശർമ, ബൈജയന്ത് പാണ്ഡെ, സഞ്ജയ് ജയ്‌സ്വാൾ എന്നിവരാണ് സമിതിയിലെ ബി.ജെ.പി അംഗങ്ങൾ. ജി.എം ഹരിഷ് ബാലയോഗി (ടി.ഡി.പി), ശ്രീകാന്ത് ഏക്നാഥ് ഷിൻഡെ (ശിവസേന), ശംഭാവി (എൽ.ജെ.പി), ഛന്ദൻ ചൗധരി (ആർ.എൽ.ഡി) എന്നിവരും ഭരണകക്ഷി അംഗങ്ങളായുണ്ട്.
മനീഷ് തിവാരി, സുഖ്ദേവ് ഭഗത് (കോൺഗ്രസ്), ധർമേന്ദ്രയാദവ്, ഛോട്ടേലാൽ (എസ്.പി), കല്യാൺ ബാനർജി (തൃണമൂൽ), ടി.എം സെൽവഗണ പതി (ഡി.എം.കെ), അനിൽ യശ്വന്ത് ദേശായി (ശിവസേന ഉദ്ദവ് വിഭാഗം) സുപ്രിയ സുലെ (എൻ.സി.പി ശരത്പവാർ വിഭാഗം), ബാലാശ്വരി വല്ലഭനേ നി (ജനസേന പാർട്ടി) എന്നിവ രും ലോക്സഭയിൽ നിന്നുണ്ട്. രാജ്യസഭയിൽ നിന്ന് ഗനശ്യാം തിവാരി, ഭുബനേശ്വർ കലിത, കവിത പട്ടിദാർ (ബി.ജെ.പി), സഞ്ജയ് കുമാർ ഝാ (ജെ.ഡി .യു), രൺദീപ് സിങ് സുർജേ വാല, മുകുൾ വാസ്നിക്, സാ കേത് ഗോഖലെ (കോൺഗ്ര സ്), പി. വിൽസൺ (ഡി.എം. കെ), സഞ്ജയ് സിങ് (എ.എ.പി), മാനസ് രഞ്ജൻ (ബി.ജെ.ഡി), വി. വിജയ് സായ് റെഡ്ഡി (വൈ.എസ്.ആർ കോൺഗ്രസ്) എന്നിവരുമുണ്ട്.
Discussion about this post