വയനാട് പുനരധിവാസത്തിന് ഒരു രൂപ പോലും അനുവദിക്കാത്ത കേന്ദ്ര സർക്കാർ അവിടെ രക്ഷാപ്രവർത്തനം നടത്തിയതിന് പണം ആവശ്യപ്പെടുന്നു. ജൂലായ് 30 മുതൽ ഓഗസ്റ്റ് 14 വരെ വിവിധഘട്ടങ്ങളായി വയനാട്ടിൽ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം എന്നിവയ്ക്ക് 13.65 കോടിയാണ് സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്. മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ രക്ഷാപ്രവർത്തനത്തിന് വന്ന ഹെലികോപ്റ്ററിന്റെ വാടക ഉൾപെടെ ചേർത്ത ഈ തുക ഉടൻ അടക്കാൻ പ്രതിരോധമന്ത്രാലയത്തിനുവേണ്ടി എയർ വൈസ് മാർഷൽ വിക്രം ഗൗർ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്. 132,61,98,733 രൂപയാണ് ആകെ ബിൽതുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ദുരന്തനിവാരണത്തിനായുള്ള എസ്.ഡി.ആർ.എഫിൽനിന്നാണ് തുക നൽകേണ്ടത് എന്നതിനാൽ ഹെലികോപ്റ്റർ ബിൽ ദേശീയ ദുരന്ത പ്രതികരണനിധിയിൽ (എസ്.ഡി.ആർ.എഫ്)നിന്ന് നൽകണമെന്ന നിലപാടായിരുന്നു സംസ്ഥാനത്തിന്. എസ്.ഡി.ആർ.എഫിലെ അവശേഷിക്കുന്ന തുകയിൽനിന്ന് 638.50 കോടി രൂപ വിവിധ പ്രവൃത്തികൾക്കായി നൽകാനുള്ളതാണ്. ഇക്കാര്യം കഴിഞ്ഞദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതുകൂടി നൽകിയാൽ ഈ വർഷം എസ്.ഡി.ആർ എഫിൽ ഫണ്ട് ബാക്കിയുണ്ടാകില്ല.
പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിന് നേരത്തേ പ്രതിരോധ മന്ത്രാലയം പണം ആവശ്യപ്പെട്ടിരുന്നു. അന്ന് നൂറുകോടിയോളം രൂപ സംസ്ഥാനം നൽകിയിരുന്നു. മറ്റു പല സമയങ്ങളിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൻ്റെ ആകത്തുകയാണ് ഇപ്പോൾ ആവശ്യപ്പെട്ടിട്ടുള്ളത്.
Discussion about this post