തദ്ദേശ വാർഡ് പുനർ വിഭജനത്തിൽ എട്ട് നഗരസഭകളിലേയും ഒരു പഞ്ചായത്തിലേയും പുനർവിഭജനം ഹൈക്കോടതി റദ്ദാക്കി. പാനൂർ, മട്ടന്നൂർ, മുക്കം, പയ്യോളി, ഫറോക്ക്, കൊടുവള്ളി, ശ്രീകണ്ഠാപുരം, പട്ടാമ്പി നഗരസഭകളിലേയും പടന്ന ഗ്രാമപഞ്ചായത്തിലേയും വാർഡുകൾ വിഭജിച്ച് സീറ്റുകൾ വർധിപ്പിച്ച നടപടിയാണ് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് റദ്ദാ ക്കിയത്. വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 10ന് ഇറക്കിയ വിജ്ഞാപനവും സെപ്റ്റംബർ 24ലെ ഡീലിമിറ്റേഷൻ കമ്മി ഷൻ്റെ മാർഗരേഖയും കോടതി അസാധുവാക്കി.
2011ലെ ജനസംഖ്യ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിൽ 2015ൽ വാർഡ് വിഭജനം നടത്തിയിടങ്ങളിൽ വീണ്ടും അതേ സെൻസസ് ആധാരമാക്കിയുള്ള പുനർനിർണയം മുനിസിപ്പാലിറ്റി, പഞ്ചായ ത്തീരാജ് നിയമങ്ങളിലെ വകുപ്പ് 6(2) ൻ്റെ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി. വാർഡ് വിഭജനം അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് പ്രവർത്തകർ നൽ കിയ ഹരജികളിലാണ് നടപടി.
സർക്കാർ നടപ്പാക്കിയ നിയമഭേദഗതികൾ ഹരജിയിൽ ഉൾപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ കാര്യത്തിൽ നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി തുടർന്നാണ് വാർഡ് വിഭജന നടപടികൾ റദ്ദാക്കിയത്.
Discussion about this post