ചോദ്യപേപ്പർ ചോർച്ചയ്ക്ക് തടയിടാൻ പ്ര ത്യേക സോഫ്റ്റ് വെയറുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ യൂ ട്യൂബ് ചാനൽ വഴി ചോർന്നതോടെയാണ് നടപടി. നിലവിലെ രീതിയിൽ നിന്ന് മാറി പരീക്ഷയ്ക്ക് തൊട്ടുമുമ്പ് മാത്രം ഡിജിറ്റലായി ചോദ്യങ്ങൾ സ്കൂളുകളിലെത്തുന്ന തരത്തിൽ ഓട്ടോമേറ്റഡ് ക്വസ്റ്റ്യൻ പേപ്പർ ജനറേറ്റിങ് സിസ്റ്റം എന്ന പ്രത്യേക സോഫ്റ്റ് വെയർ തയാറാക്കാനാണ് തീരുമാനം. ഇതോടൊപ്പം ഓരോ സ്കൂളിനും വ്യത്യസ്ത ചോദ്യപേപ്പർ നൽകുന്നതും പരിഗണിക്കുന്നുണ്ട്. ചോദ്യപേപ്പർ ചോർച്ച അന്വേഷിക്കുന്ന സമിതിയോട് പരീക്ഷ പരിഷ്കരിക്കാനുള്ള ശുപാർശ നൽകാൻ നിർദേശിച്ചിട്ടുണ്ട്. സ്കൂൾ പരീക്ഷയിൽ സമഗ്രമാറ്റം കൊണ്ടുവരാനാണ് തീരുമാനം.
യു.പി. സ്കൂൾതലം മുതൽ ഹയർ സെക്കൻഡറിവരെയു ള്ള ക്ലാസുകളിലാണ് പരിഷ്കാരം. ചോദ്യക്കടലാസ് ലഭിക്കാൻ പ്രത്യേക സുരക്ഷാനമ്പർ ഉണ്ടാവും. പരീക്ഷയുടെ ഏതാനും മണിക്കൂർ മുമ്പ് മാത്രം ലഭിക്കു ന്ന ചോദ്യപേപ്പറിൻ്റെ പ്രിൻ്റെടു ത്ത് സ്കൂൾ അധികൃതർ വിദ്യാർഥികൾക്ക് നൽകണം. എല്ലാ വിഷയങ്ങളിലും ചോദ്യബാങ്ക് നിർബന്ധമാക്കും. ചോദ്യക്കടലാസ് തയാറാക്കുന്നതിൽ അധ്യാപകർക്ക് പരിശീലനം നൽകും.
ഓരോ വിഷയത്തിലും ഒട്ടേറെ സെറ്റ് ചോദ്യങ്ങൾ തയാറാക്കി ചോദ്യബാങ്കിലിടും. ഇതിൽ ഏതെങ്കിലുമൊന്നായിരിക്കും പരീക്ഷയ്ക്കുള്ള ചോദ്യാവലി. പല സെറ്റ് ചോദ്യക്കടലാസ് ഉള്ളതിനാൽ എല്ലാ സ്കൂളിലും ഒരേ ചോദ്യക്കടലാസ് ആയിരിക്കില്ല ലഭിക്കുക.
അതേസമയം, ചോദ്യപേപ്പർ ചോർച്ച കേസിൽ എം.എസ് സൊല്യൂഷൻസ് സി.ഇ.ഒ ഷു ഹൈബിൻ്റെ ഓഫിസിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണിന്റെയും ഹാർഡ് ഡിസ്കിന്റെയും ശാസ്ത്രീയ പരിശോധനാഫലം വന്ന ശേഷം കൂടുതൽ നട പടികളിലേക്ക് കടക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. വിദ്യാർഥികൾക്ക് വിഷയത്തെക്കുറിച്ച് പൂർണമായ ധാരണയുണ്ടാകാൻ ചോദ്യബാങ്ക് മുൻകൂറായി പ്രസിദ്ധീകരിക്കും.
Discussion about this post