ഓൺലൈനിലൂടെ ഓഹരി ഇടപാട് നടത്തി വൻതുക ലാഭവിഹിതമായി നേടാമെന്ന് വിശ്വസിപ്പിച്ച് വനിതാ ഡോക്ടറിൽനിന്നും 87.23 ലക്ഷം തട്ടി യെടുത്തു. ഉള്ളൂർ സ്വദേശിയായ വനിതാ ഡോക്ടറിൽനിന്നാണ് ഒരുമാസത്തിനിടെ അഞ്ചു തവണയായി തട്ടിപ്പ് നടത്തിയത്. ഇന്ത്യയിലും വിദേശത്തുനിന്നും സംഘം പണം പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
പതിവായി ഓൺലൈൻ ട്രേഡിങ് നടത്തുന്ന ഡോക്ടർക്ക് ഒരുമാസം മുമ്പ് വാട്സാപ്പിലാണ് ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്തുള്ള സന്ദേശമെത്തിയത്. ഇതിനായി ‘സെറോദ’ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. തട്ടിപ്പ് സംഘവുമായി നേരിട്ട് സംസാരിക്കാതെ വാട്സാപ്പ് വഴിയാണ് വിവരങ്ങൾ കൈമാറിയത്. തട്ടിപ്പുകാർ ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ മാസം 25, 26 തീയതികളിലായി 4.50 ലക്ഷം രൂപ നൽകി. പിന്നാലെ ലാഭവിഹിതമായി ഒരുലക്ഷം രൂപ അക്കൗണ്ടിലും എത്തി. വിശ്വാസം നേടിയെടുത്തശേഷം സംഘം കൂടുതൽ തുക തട്ടിയെടുക്കുകയായിരുന്നു.
Discussion about this post